കെ.എസ്. ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണുമരിച്ചു
Posted on: 15 Apr 2011
Thiruvananthapuram: Playback singer K.S. Chithra's eight-year-old daughter drowned in a swimming pool in a villa in Dubai on Thursday, sources close to her family said here.
The body of the child, Nandana, was found in the pool of the villa in Emirates Hills, where the singer was staying, sources said. The child was rushed to a hospital where she was declared dead.
Chithra is in Dubai to participate in A.R. Rahman's show to be held in Sharjah. Nandana was born to Chithra and Vijay Sankar, an engineer-turned-businessman, several years after their marriage. The child was studying in a school in Chennai.
The news plunged the entire film fraternity into shock
ദുബായ്: പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു. എമിറേറ്റ്സ് ഹില്‍സിലെ ഒരു വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് ചിത്ര സ്ഥലത്തില്ലായിരുന്നു. ചെന്നൈയിലെ കോട്ടൂര്‍പുരത്തുള്ള കിഡ്സ് സെന്ട്രല്സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
മൃതദേഹം വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ കൊണ്ടുവന്നു. ശവസംസ്കാരം വെള്ളിയാഴ്ച വടപളനിക്കടുത്തുള്ള എ.വി.എം. ശ്മശാനത്തില്‍ നടക്കും.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന എ.ആര്. റഹ്മാന്റെ ഷോയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തന്നെ ചിത്ര ഭര്‍ത്താവ് വിജയ്ശങ്കറിനോടും നന്ദനയോടുമൊപ്പം ദുബായില്‍ എത്തിയിരുന്നു. സംഘാടകര്‍ നല്കിയ ഹോട്ടല്‍മുറി വേണ്ടെന്നുവെച്ച് മകള്‍ക്കു കൂടുതല്‍ പരിചരണവും പ്രത്യേകഭക്ഷണവും വേണം എന്നുപറഞ്ഞ് ചിത്ര സുഹൃത്തിന്റെ സ്വകാര്യവില്ലയിലേക്ക് പോയതായിരുന്നു. രാവിലെ സുഹൃത്തിന്റെ കുടുംബാംഗങ്ങളുടെയും മകളുടെയുമൊപ്പം നീന്തല്‍ക്കുളത്തില്‍ കുറച്ചുനേരം ചെലവഴിച്ചശേഷം റിഹേഴ്സലിനായി ചിത്ര ഷാര്‍ജയിലേക്കു പോയപ്പോഴായിരുന്നു അപകടം. പൂട്ടാതെകിടന്ന വാതിലിലൂടെ പുറത്തുകടന്ന നന്ദന അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ അന്വേഷിച്ചു ചെന്നവര്‍ കണ്ടെത്തിയപ്പോഴേക്കും നന്ദന ബോധരഹിതയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ജെബല്അലി സദര്‍ ഇന്റര്‍നാഷണല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മകളുടെ മരണവിവരമറിഞ്ഞപ്പോള് ചിത്ര കുഴഞ്ഞുവീണു. അച്ഛന് വിജയ്ശങ്കറിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിവാഹശേഷം പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടായത്.
ജെബല്‍ അലി ആസ്പത്രിയില്‍നിന്ന് നന്ദനയുടെ മൃതദേഹം പിന്നിട് അല്മുള്ളയ്ക്ക് അടുത്തുള്ള പോലീസ്ഹെഡ്ക്വാര്ട്ടേഴ്സ് ആസ്പത്രിയില്‍ കൊണ്ടുവന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം സോനാപ്പുരിലെ മെഡിക്കല്‍ സെന്ററില്‍ എംബാം ചെയ്തുകിട്ടാന്വൈകിയതുകൊണ്ട് മൃതദേഹം അധികംപേര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ചിത്രയുടെ നിരവധി ആരാധകര്‍ കുട്ടിയുടെ മരണവിവരമറിഞ്ഞ് എത്തിയിരുന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റിന് അവധിയായിരുന്നെങ്കിലും ഒരുദ്യോഗസ്ഥനെ നിയമിച്ചാണ് എംബസിയില്‍നിന്നുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്
ഗായിക കെ.എസ്. ചിത്രയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന വീട് കരമനയില്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ഏക മകളുടെ പേരുതന്നെ വീടിനിട്ടു. അവള്‍ക്കൊപ്പം ഗൃഹപ്രവേശനത്തിന് ഒരുങ്ങുമ്പോഴാണ് നന്ദന മരണത്തിലേക്ക് മുങ്ങിത്താണത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷം ലഭിച്ച കുഞ്ഞായിരുന്ന നന്ദന ചിത്രയ്ക്ക് നിധി തന്നെയായിരുന്നു. എ.ആര്.റഹ്മാന്റെ സംഗീതപരിപാടിയില്‍ പങ്കെടുക്കാനായി രണ്ടാഴ്ച മുമ്പാണ് ചിത്രയും ഭര്‍ത്താവ് വിജയശങ്കറും മകളും ദുബായില്‍ പോയത്. നന്ദനയ്ക്ക് അവധിക്കാലമായതിനാല്‍ അവളെയും ഒപ്പം കൂട്ടുകയായിരുന്നു. ജഡ്ജ് റോഡില്‍ തന്നെയുള്ള പിതൃസഹോദരി തങ്കിക്കൊപ്പമായിരുന്നു തിരുവനന്തപുരത്തെത്തുമ്പോള്‍ ഇവര്‍ താമസിച്ചിരുന്നത്. കുഞ്ഞിന്റെ മരണവാര്‍ത്ത ഈ വീട്ടിലേക്കെത്തിയപ്പോള്‍ ബന്ധുക്കളൊക്കെയും തേങ്ങി. മൃതദേഹം ചെന്നൈയില്‍ എത്തിക്കുന്നതിനാല്‍ തിരുവനന്തപുരത്തുനിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചെന്നൈയിലേക്ക് പുറപ്പെട്ടു.
No comments:
Post a Comment