ബോളിവുഡിലെ നിത്യഹരിത നായകന്‍ എന്നറിയപ്പെടുന്ന ദേവാനന്ദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 88 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരണസമയത്ത് മകന്‍ സുശീല്‍ അടുത്തുണ്ടായിരുന്നു. 1946ല്‍ ഹം ഏക് ഹെ എന്ന ചിത്രത്തിലൂടെയാണ് ദേവാനന്ദ് ഹിന്ദി ചലച്ചിത്ര ലോകത്തെത്തിയത്. 1947ല്‍ പുറത്തിറങ്ങിയ സിദ്ദി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സൂപ്പര്‍താരമായി മാറുന്നത്.
പിന്നീട് ദശാബ്‌ദങ്ങളോളം ബോളിവുഡില്‍ നിറഞ്ഞുനിന്ന മഹാനടനായി ദേവാനന്ദ് മാറി. പേയിംഗ് ഗസ്‌റ്റ്, ജ്വല്‍ തീഫ്, അമീര്‍ ഗരീബ്, ബാസ്‌റ്റി, ജോണി മേരാ നാം, ഹരേ കൃഷ്‌ണ ഹരേ രാമ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. 2001ല്‍ പത്‌മഭൂഷണും 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കാലാപാനി(1958), ഗൈഡ്(1966) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കല്‍പനാ കൗര്‍ ആണ് അദ്ദേഹത്തിന്റെ ഭാ
No comments:
Post a Comment