സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടുദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിനു മുന്നോടിയാണ് നിലവില്‍ സംസ്ഥാനത്ത് ലഭിക്കുന്ന മഴ. വരുംദിവസങ്ങളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകും.
വേനലിന്‍റെ കനത്ത ചൂടിന് ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. ദക്ഷിണാര്‍ധഗോളത്തിലെ ഉന്നതമര്‍ദ മേഖല കേരള തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷം എത്തുന്നതിന് അനുകൂല സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തിന്‍റെ തീരത്തുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്റ്റര്‍ ഡോ. സന്തോഷ് പറഞ്ഞു.
കാലവര്‍ഷം ആന്‍ഡമാന്‍ തീരത്തുനിന്ന് ശ്രീലങ്കയുടെ തെക്കന്‍തീരത്തെത്തിയിട്ടുണ്ട്. അവിടെനിന്ന് ഉടന്‍ തന്നെ കേരള തീരത്ത് എത്തിച്ചേരും. ഉച്ചകഴിഞ്ഞ് ഇടിയോടെ പെയ്യുന്ന മഴയാണ് വേനല്‍മഴയെങ്കില്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയാണ് കാലവര്‍ഷത്തിലെ മഴയുടെ പ്രത്യേകത. ഇടിമിന്നലും ശക്തമായ കാറ്റും മഴയോടൊപ്പം ഉണ്ടാകും. ഏഴു ദിവസം മുതല്‍ പത്തു ദിവസം വരെ തുടര്‍ച്ചയായി കനത്തമഴയുണ്ടാകും. പിന്നീട് നാല് മുതല്‍ അഞ്ചു ദിവസം വരെ താരതമ്യേന കുറഞ്ഞ മഴയായിരിക്കും.
വീണ്ടും തുടര്‍ച്ചയായ ദിവസങ്ങളിലേക്ക് മഴ ശക്തിപ്രാപിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കേരളത്തില്‍ കാലവര്‍ഷം. ഈ കാലഘട്ടത്തില്‍ മഴ കൂടിയും കുറഞ്ഞുമിരിക്കും. കടല്‍ക്ഷോഭമാണ് കാലവര്‍ഷത്തിലുണ്ടാകുന്ന മറ്റൊരു പ്രതിഭാസം. മീന്‍പിടിത്തക്കാര്‍ക്കു വേണ്ടിയുള്ള മുന്നറിയിപ്പുകള്‍ ഈ സമയത്തുണ്ടാകും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്‍റെ വേഗം.
200 സെന്‍റിമീറ്ററിലേറെ മഴയാണ് കാലവര്‍ഷത്തില്‍ ലഭിക്കേണ്ടത്. സംസ്ഥാനത്ത് ഇക്കുറി ലഭിച്ച വേനല്‍മഴയുടെ അളവ് വളരെ കുറവായിരുന്നു. ഇതാണ് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട വര്‍ധിച്ച ചൂടിനു കാരണം. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 20 വരെ സംസ്ഥാനത്ത് 262 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 222 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയിലാണ് കൂടുതല്‍ മഴ ലഭിക്കേണ്ടിയിരുന്നത്. ഇക്കുറി അതും ഉണ്ടായില്ല. കഴിഞ്ഞ രണ്ടാഴ്ച വളരെ നേരിയ തോതിലുള്ള മഴയാണ് ലഭിച്ചത്.
അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ അളവിലുണ്ടായ വര്‍ധന കാലവര്‍ഷത്തിന്‍റെ മുന്നോടിയാണ്. കാലവര്‍ഷത്തിന്‍റെ മര്‍ദമേഖലയ്ക്ക് അനുസൃതമായി കൂടുതല്‍ കാറ്റ് ഉത്തരാര്‍ധ ഗോളത്തിലേക്കു വീശിത്തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കനത്തമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മലപ്പുറം
മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് യോഗം ഇന്ന് മലപ്പുറം ലീഗ് ഓഫിസില്‍ ചേരും. പാര്‍ട്ടി പുനഃസംഘടന അടക്കമുള്ള പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നിരവധി പേര്‍ പാര്‍ട്ടി ചുമതലയില്‍നിന്നു മാറിനില്‍ക്കേണ്ടി വരുന്നതിനാല്‍ പകരക്കാരെ കണ്ടെത്തുന്നതു യോഗം ചര്‍ച്ച ചെയ്യും. ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാരടക്കം പാര്‍ട്ടി പദവി വഹിക്കുന്ന നിരവധി പേര്‍ക്കു പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.പി.എ. മജീദിന്‍റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പേരാണ് ഇതുവരെ പരിഗണനയിലുണ്ടായിരുന്നതെങ്കിലും നിലവില്‍ കെ.പി.എ. മജീദിനാണ് സാധ്യത. എംപിയായതിനാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടതിനാല്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന വിവരം. എന്നാല്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും വഹിക്കാമെന്ന നിലപാടിലാണ് അദ്ദേഹമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
കെ.പി.എ. മജീദിനെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനും പാര്‍ട്ടിയില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. അഡ്വ. കെ.എന്‍.എ. ഖാദര്‍, ഡോ. എം.കെ. മുനീര്‍, ടി.എ. അഹമ്മദ് കബീര്‍ എന്നിവര്‍ എംഎല്‍എമാരായതോടെ സംസ്ഥാന സെക്രട്ടറിമാരെയും കണ്ടെത്തണം. പി.പി. അബ്ദുല്‍ ഗഫൂര്‍ മൗലവി, എ.സി. അഹമ്മദ് എന്നിവര്‍ അന്തരിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും പുതിയ ആളുകളെ കണ്ടെത്തണം.
ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാവിലെ 9.30നാണ് യോഗം. യൂത്ത് ലീഗിലും ഉടനെ പുനഃസംഘടന ഉണ്ടാകും.

No comments:
Post a Comment