Tuesday, June 7, 2011

ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് പെന്റഗണ്‍



വാഷിങ്ടണ്‍: അല്‍ ഖ്വെയ്ദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടത് സ്ഥിരീകരിക്കാന്‍ അമേരിക്കയുടെ പക്കല്‍ തെളിവൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം പെന്റഗണ്‍ വ്യക്തമാക്കി. കശ്മീരി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥീരീകരിച്ചുവെന്ന് നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി പറഞ്ഞിരുന്നു.

ഇല്യാസ് കശ്മീരിയും താലിബാന്‍ കമാന്റര്‍ ആമിര്‍ ഹംസയും കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് കേണല്‍ ഡേവ് ലാപന്‍ പറഞ്ഞു.

പാകിസ്താനിലെ ദക്ഷിണ വസീരിസ്താനില്‍ അമേരിക്കയുടെ ആക്രമണത്തില്‍ ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

No comments:

Post a Comment