മള്ളിയൂര്‍ കൃഷ്‌ണഭക്‌തിയുടെ പ്രതീകം | ||
പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജനത്തിന്റെയും പുത്രനായി ജനിച്ച മള്ളിയൂരിന്റെ കുട്ടിക്കാലം ദുരിത പൂര്‍ണ്ണമായിരുന്നു. ഇല്ലായ്‌മകളുടെ ഇടയില്‍നിന്നാണ് അദ്ദേഹം ആദ്ധ്യാത്മികതയുടെ ഔന്നത്യത്തിലെത്തിയത്. എട്ടാംവയസ്സിലായിരുന്നു ഉപനയനം. പതിനാലാം വയസ്സില്‍ സമാവര്‍ത്തനവും. പതിനാലാം വയസ്സില്‍ ക്ഷേത്രത്തില്‍ പൂജാരിയായ അദ്ദേഹം പിന്നീടുള്ള തന്റെ ജീവിതം ഭാഗവതപാരായണത്തിനായി നീക്കിവെച്ചു. അദ്ദേഹത്തിന്റെ ഭാഗവതമധുരം കൃഷ്‌ണ ഭക്‌തരില്‍ ഏറെ പ്രചാരത്തിലായി. ഭാഗവതപാരായണം കൂടുതല്‍ ജനകീയമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.തുടര്‍ന്നാണ് അദ്ദേഹം വേദ ക്ഷേത്രങ്ങളില്‍ ഭാഗവത സപ്‌താഹത്തിന് രൂപം നല്‍കുന്നത്. ഭാഗവതസപ്‌താഹം എന്നത് വേദങ്ങളുടെ സത്തയാണ്. അത് ആത്മാവിലേക്കുള്ള വെളിച്ചമാണ്. അത് അധിദൈവിക, അധിഭൗതിക, അധ്യത്മ എന്നീ സമൂഹത്തിലെ മൂന്ന് ദുരിതങ്ങളെ അകറ്റുന്നു. ഇതുപ്രകാരം ഭാഗവതം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അവരുടെ ഹൃദയത്തിലേക്ക് ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ കടന്നുവരുന്നുവെന്നാണ് വിശ്വാസം. സന്യാസിയായിരുന്ന സുക പരിക്ഷിത് രാജാവിന് ഏഴ് ദിവസം രാമായണം വായിച്ചുകൊടുത്തു. ഒന്നാംദിവസം വരാഹാവതാരം, രണ്ടാം ദിവസം ജതഭാരതം ഭാഗം, മൂന്നാം ദിവസം അമൃതമതനം, നാല് കൃഷ്‌ണാവതാരം, അഞ്ച് രുക്‌മിണീസ്വയംവരം, ആറ് ഉദ്ദവസംവദ, അവസാനദിവസമായ ഏഴിന് ഭാഗവത പാരായണം തീര്‍ക്കും. ഈ രീതിയില്‍ ഭാഗവതം ഏഴുദിവസം തുടര്‍ച്ചയായി വായിക്കുന്നതിനെയാണ് ഭാഗവതസപ്‌താഹം എന്നുപറയുന്നത്. കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവതസേവാരത്ന പുരസ്‌കാരം, ഗുരുവായൂര്‍ ഭാഗവത വിജ്‌ഞാനസമിതിയുടെ ഭാഗവതഹംസം പുരസ്‌കാരം, ബാലസംസ്‌കാരകേന്ദ്രത്തിന്റെ ജന്മാഷ്‌ടമി പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ ആദ്ധ്യാത്മിക സാഹിത്യരംഗങ്ങളിലെ സംഭാവനകള്‍ പരിഗണിച്ച് ലഭിച്ചവയാണ്. ശങ്കരന്‍ നമ്പൂതിരിയെ സ്‌കൂളില്‍ വിടാന്‍ അച്‌ഛന് തെല്ലും താല്‍പര്യം ഉണ്ടായിരുന്നില്ല. മറ്റുള്ളവരുമായി ഇടപഴകി ബ്രാഹ്‌മണ്യം നശിക്കും എന്നതായിരുന്നു സ്‌കൂളില്‍ വിടാത്തതിനുള്ള അച്‌ഛന്റെ വിശദീകരണം. 14 വയസ്സിനുശേഷമാണ് സംസ്‌കൃതപഠനം നടത്തുന്നത്. പട്ടമന വാസുദേവന്‍ നമ്പൂതിരിയായിരുന്നു ഗുരുനാഥന്‍. കുട്ടിക്കാലം രോഗാതുരമായ മള്ളിയൂരിനെ പല വൈദ്യന്മാരും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഉദരരോഗമായായിരുന്നു തുടക്കം. ഈ സന്ദര്‍ഭത്തിലാണ് വൈദ്യന്‍ കുഴിയടി രാമന്‍ നമ്പൂതിരി മരുന്നിനൊപ്പം സൂര്യനമസ്‌കാരത്തിന് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഒരു തുലാമാസത്തില്‍ കുട്ടിശങ്കരനുമായി അമ്മ ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ എത്തി. പണ്ഡിതനും മഹാഭക്‌തനുമായ ബ്രഹ്‌മശ്രീ പടപ്പന നമ്പൂതിരിപ്പാട് ഗുരുവായൂരിലുള്ള സമയമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ശിഷ്യനായി. പടപ്പന നമ്പൂതിരി മള്ളയൂരിന് ഭാഗവതോപദേശം നല്‍കി. തുടര്‍ന്ന് ഭാഗവതം പരായണം ആരംഭിച്ചു. പ്രശസ്‌തി നാലുദിക്കിലേക്കും പടര്‍ന്നു. കേട്ടറിഞ്ഞ പലരും അദ്ദേഹത്തെ തേടിയെത്തി. പ്രശസ്‌തമായ പല ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ഭാഗവതം പാരായണം ചെയ്‌തു. അതിനിടെ, കൊല്ലവര്‍ഷം 1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്‌ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്‌ക്കു കൊണ്ടുവന്നു. ദാരിദ്ര്യം അവിടെയും ഒപ്പമുണ്ടായിരുന്നു. ഏതിനു പരിഹാരം അരുളുന്ന ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്‌താഹം ആരംഭിച്ചു. ഇതോടെ വിഘ്‌നങ്ങള്‍ ഒന്നൊന്നായി മാറിയെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. |
ഭാഗവത കഥാകഥനത്തിനായി സമര്‍പ്പിച്ചു, ഭാഗവത ഹംസമായി | ||
പ്രായവും രോഗവും തടസമാക്കാതെയാണ് ഇദ്ദേഹം ഭാഗവത കഥാകഥനത്തിനായി അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ടിരുന്നത്. മറ്റുള്ളവരില്‍ നിന്നു മള്ളിയൂരിനെ വ്യത്യസ്‌തനാക്കുന്നതും ഈ ഭഗവത് സമര്‍പ്പണ ജീവിതം തന്നെ. വിളക്കുകൊളുത്താന്‍ പോലും വകയില്ലാത്ത വിധം ക്ഷയിച്ച് നിത്യപൂജ മുടങ്ങിയ ക്ഷേത്രമാണ് ഇന്ന് കേരളം മുഴുവന്‍ അറിയപ്പെടുന്ന മള്ളിയൂര്‍ ക്ഷേത്രമായി മാറിയത്. പല തവണ രോഗം മുര്‍ഛിച്ചപ്പോഴും വൈദ്യശാസ്‌ത്രം കൈവിടുമെന്ന ഘട്ടത്തിലെത്തിയപ്പോഴും തുണയായത് ഈ ഭഗത്‌സേവ തന്നെയായിരുന്നു. വൈദ്യശാസ്‌ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഓരോ തവണയും തിരികെയെത്തിയ ഇദ്ദേഹം ഇന്നു രാവിലെ എന്നെന്നേയ്‌ക്കുമായി വേര്‍പിരിഞ്ഞു, നശ്വരമായ ലോകത്ത് നിന്ന് ഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി മഹാനിദ്രയില്‍ ലയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗവത പാണ്ഡിത്യവും ആധ്യാത്മികതയുടെ ഔന്നത്യവും ഒരിക്കലും മലയാളികള്‍ക്ക് മറക്കാനാകില്ല. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുക്കയത്തില്‍ ജനിച്ച മള്ളിയൂര്‍ ഒരു പുരുഷായുസിനുള്ളില്‍ നടത്തിയത് രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങളാണ്. ആത്മീയതയിലും ഭാഗവതത്തിലും മാത്രമായിരുന്നില്ല ഈ പ്രതിഭയുടെ വിളയാട്ടം. ആദ്ധ്യാത്മികാചാര്യന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഫലിതങ്ങളുടെയും ആചാര്യന്‍ തന്നെ. മള്ളിയൂരിന്റെ നിര്‍ദോഷവും നിഷ്കളങ്കവുമായ ഫലിതബോധത്തെ പറ്റി കെഎന്‍ആര്‍ നമ്പൂതിരി എഴുതുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ മള്ളിയൂരിനെ കാണാന്‍ കെഎന്‍ആര്‍ നമ്പൂതിരി ഇല്ലത്ത് എത്തിയപ്പോള്‍ മള്ളിയൂരിന് കടുത്ത ജലദോഷവും കടുത്ത ചുമയും. ഇത് കണ്ട കെഎന്‍ആര്‍ നമ്പൂതിരി ചോദിച്ചു, “എന്തായിത്, നല്ല ചുമയുണ്ടല്ലോ?” ഉടന്‍ വന്നു മള്ളിയൂരിന്റെ മറുപടി, "ചുമയുണ്ട്. ചുമതലയാണ് ഇല്ലാത്തത്." ഒരുകാലത്ത് മലയാളമനോരമയില്‍ മള്ളിയൂര്‍ രാമായണവിശകലനം ഒരു പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി. രാമായണവിശകലനം വായിച്ച ഒരു ഭക്‌തന് സംശയം. സുഗ്രീവന്‍ സഹോദരന്‍ ബാലിയുടെ ഭാര്യയായ താരയെ സ്വീകരിച്ചത് അധര്‍മമല്ലേ? “മനുഷ്യരില്‍ ഇത് അധര്‍മമാണ്. പക്ഷേ, മൃഗങ്ങളില്‍ അങ്ങനെയല്ല. കാരണം രണ്ടുപേര്‍ക്കും ധര്‍മം വെവ്വേറെയാണ്” എന്ന് മള്ളിയൂര്‍ മറുപടി പറഞ്ഞു. പക്ഷേ, മറുപടി ഭക്‌തനെ പൂര്‍ണതൃപ്‌തനാക്കിയില്ല. എങ്കില്‍ പിന്നെ പച്ചക്ക് പറയാന്‍ തന്നെ മള്ളിയൂര്‍ തയ്യാറായി. “എഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ ആന മൂത്രമൊഴിച്ചാല്‍ അശുദ്ധിയില്ല. പക്ഷേ, തിടമ്പു പിടിച്ചിരിക്കുന്ന ശാന്തിക്കാരന്‍ മൂത്രമൊഴിച്ചാല്‍ അശുദ്ധമാവില്ലേ?” എന്ന് ആചാര്യന്‍ മറുചോദ്യം ചോദിച്ചതോടെ ഭക്തന് കാര്യം മനസിലായി. ഒരിക്കല്‍ ആരോ പ്ലാസ്റ്റിക്കിനെ പറ്റി മള്ളിയൂരിനോട് പറഞ്ഞു. “എത്രകാലം കഴിഞ്ഞാലും അഴുകി നശിക്കാത്ത പ്ലാസ്റ്റിക് ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണ്” എന്നാണ് പരിസ്ഥിതി സ്നേഹി പറഞ്ഞത്. ഉടന്‍ വന്നു, മള്ളിയൂരിന്റെ നിഷ്കളങ്കമായ പ്രതികരണം “ആവൂ, അനശ്വരമായ ഒന്നേ ഒന്ന് സാക്ഷാല്‍ ഈശ്വനാണെന്നാണ് ധരിച്ചിരുന്നത്. അങ്ങിനെ മറ്റൊന്നു കൂടിയുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി... ഈ പ്ലാസ്റ്റിക്ക് കേമന്‍ തന്നെ!” ഹിന്ദുക്കള്‍ക്ക് മാത്രമല്ല മറ്റ് മതക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട ആചാര്യനായിരുന്നു മള്ളിയൂര്‍. ഈയടുത്ത കാലത്ത് മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ മള്ളിയൂര്‍ മനയില്‍ എത്തുകയുണ്ടായി. തിരുവല്ല സെന്റ് ജോണ്‍സ് പള്ളി വെഞ്ചരിപ്പിന് അനുഗ്രഹപ്രഭാഷണം നടത്താന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി എത്തിയ കാര്യം ക്ലീമിസ് കാതോലിക്കബാവ സംഭാഷണമധ്യേ ഓര്‍മിപ്പിച്ചു. “ഒക്കെ ഒന്നല്ലേ, പിതാവേ. ബൈബിള്‍ ഞാന്‍ വായിക്കാറുണ്ട്. ‘നാളെയെക്കുറിച്ച് ഓര്‍ത്തു മനസ് അസ്വസ്ഥമാക്കേണ്ട’ എന്ന ബൈബിള്‍ വാചകം എന്നെ വളരെ സ്വാധീനിച്ചിട്ടുമുണ്ട്” എന്ന് മള്ളിയൂര്‍ വിശദീകരിച്ചു. മറ്റൊരു ഫലിതാചാര്യനായ ഡോക്‌ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്താ മളളിയൂരിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴും കാണികളെ പൊട്ടിച്ചിരിപ്പിച്ച നിമിഷങ്ങളുണ്ടായി. ആരോഗ്യപ്രശ്നങ്ങളാല്‍ വിഷമിച്ചിരുന്ന മള്ളിയൂര്‍ ചുമച്ചപ്പോള്‍ എകദേശം അതേ പ്രായമുള്ള, അതേ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം “തിരുമേനി ചുമച്ചപ്പോള്‍ ജീവനുണ്ടല്ലോ” എന്ന് കമന്റടിച്ചു. ഉടന്‍ തന്നെ “ആരോഗ്യമുള്ളത് കൊണ്ടാണ് ചുമ” എന്നാണ് മള്ളിയൂര്‍ മറുപടി പറഞ്ഞത്. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും സീമന്തപുത്രനായി 1921 ഫെബ്രുവരി രണ്ടിന് (മകരമാസത്തിലെ മൂലം നാള്‍) ആയിരുന്നു ഭക്തിയും ഫലിതവുമൊക്കെ കോര്‍ത്തിണക്കി ഭാഗവത സപ്താഹം നടത്തിക്കൊണ്ട് ഭക്തരുടെ മനം കവര്‍ന്ന മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. എട്ടാം വയസ്സില്‍ ഉപനയനം. 14-ല്‍ സമാവര്‍ത്തനവും. ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. പന്ത്രണ്ടാം വയസില്‍ തിരിച്ചുപോന്നു. 14 വയസ് കഴിഞ്ഞശേഷമാണ് അദ്ദേഹം സംസ്‌കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരി. ഭാര്യ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനം. ഇവര്‍ 2004 ജനുവരിയില്‍ അന്തരിച്ചു . | ||
No comments:
Post a Comment