Friday, September 2, 2011

സിദ്ദിഖുമായി ചേര്‍ന്ന് സല്‍മാന്‍ കോടികള്‍ വാരുന്നു

PRO
PRO
മലയാളി സംവിധായകന്‍ സിദ്ദിഖ് ഒരുക്കിയ ഹിന്ദിചിത്രമായ ബോഡിഗാര്‍ഡിന് റെക്കോര്‍ഡ് കളക്ഷന്‍. സല്‍മാന്‍ ഖാനും കരീന കപൂറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ 22 കോടി രൂപയാണ്. ഒരു ബോളിവുഡ് ചിത്രത്തിനു ഒന്നാം ദിവസം ഇതാദ്യമായാണ് ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. പ്രദര്‍ശനത്തിനെത്തി രണ്ടാം ദിവസം പിന്നിടുമ്പോള്‍ കളക്ഷന്‍ 37 കോടി കവിഞ്ഞു.

ചിത്രത്തിന്‍റെ 2,600 പ്രിന്‍റുകളാണു രാജ്യത്തൊട്ടാകെ റിലീസ് ചെയ്തത്. വിദേശത്തു 325 പ്രിന്‍റുകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്തത്.

അറുപത് കോടി രൂപ ചെലവിട്ട് ചിത്രം നിര്‍മിച്ചിരിക്കുന്നത് സല്‍മാന്‍ഖാന്റെ സഹോദരി അല്‍വിരയും ഭര്‍ത്താവും നടനുമായ അതുല്‍ അഗ്‌നിഹോത്രിയുമാണ്. റിലയന്‍സ് എന്റര്‍ടൈന്മെന്റ് റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം പ്രദര്‍ശനത്തിച്ചിരിക്കുന്നത്.

ദിലീപിനെയും നയന്‍‌താരയും പ്രധാനകഥാപാത്രങ്ങളാക്കി മലയാളത്തിലാണ് സിദ്ദിഖ് ആദ്യം ബോഡിഗാര്‍ഡ് ഒരുക്കിയത്. പിന്നീട് വിജയിയെ നായകനാക്കി ചിത്രം കാവലന്‍ എന്ന പേരില്‍ സിദ്ദിഖ് തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ഇതിനുശേഷമാണ് കഥയില്‍ ചില ഭേദഗതികളോടെത്
ബോഡിഗാര്‍ഡുമായി സിദ്ദിഖ് ബോളിവുഡിലുമെത്തി.

No comments:

Post a Comment