Thursday, November 10, 2011

ഐശ്വര്യയുടെ കുഞ്ഞിനും സച്ചിന്റെ സെഞ്ച്വറിയ്‌ക്കും 150 കോടി!





ഐശ്വര്യ റായ്‌ അമ്മയാകുന്ന തീയതിയെക്കുറിച്ച്‌ ഭര്‍ത്താവ്‌ അഭിഷേക്‌ ബച്ചനും ഡോക്‌ടര്‍മാര്‍ക്കും ഇല്ലാത്ത ഉറപ്പാണ്‌ വാതുവെയ്‌പ്പുകാര്‍ക്കുള്ളത്‌. ഐശ്വര്യ റായിയുടെ പ്രസവം നവംബര്‍ 11നോ 14നോ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ്‌ ഡല്‍ഹിയില്‍ നിന്നുള്ള ഒരു പ്രമുഖ വാതുവെയ്‌പ്പ്‌ കേന്ദ്രത്തിന്റെ ഉടമ പറയുന്നത്‌. ഐശ്വര്യയുടെ പ്രസവം സിസേറിയനാകില്ലയെന്ന്‌ ഭര്‍ത്താവ്‌ അഭിഷേക്‌ ബച്ചന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതുവെച്ച്‌ നോക്കുമ്പോള്‍ തങ്ങളുടെ പ്രവചനം ശരിയാകുമെന്ന ആത്‌മവിശ്വാസവും വാതുവെയ്‌പ്പുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. പ്രസവ തീയതിയ്‌ക്ക്‌ പുറമെ കുഞ്ഞ്‌ ആണോ പെണ്ണോ എന്ന കാര്യത്തിലും വാതുവെയ്‌പ്പ്‌ നടക്കുന്നുണ്ട്‌. വാതുവെയ്‌പ്പുകാരുടെ ഒരു കാര്യമേ... അവര്‍ പറയുന്നത്‌ ഐശ്വര്യറായ്‌ ബച്ചന്‍ നവംബര്‍ പതിനൊന്നിനോ(11-11-11) ശിശുദിനമായ നവംബര്‍ 14നോ അമ്മയാകുമെന്നാണ്‌. അതുപോലെ നവംബര്‍ 14ന്‌ കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നൂറാമത്‌ സെഞ്ച്വറി നേടുമെന്നും വാതുവെയ്‌പ്പുകാര്‍ ഉറപ്പിച്ചു പറയുന്നു. ഏകദേശം 150 കോടി രൂപയുടെ വാതുവെയ്‌പ്പാണ്‌ ഇക്കാര്യത്തില്‍ നടക്കുന്നതെന്നാണ്‌ സൂചന.

എന്നാല്‍ നിയമവിരുദ്ധമായ വാതുവെയ്‌പ്പ്‌ സംഘങ്ങള്‍ക്കെതിരെ അതീവ ജാഗ്രതയിലാണ്‌ ഡല്‍ഹി പൊലീസ്‌. ഐശ്വര്യയുടെ പ്രസവത്തെക്കുറിച്ചുള്ള വാതുവെയ്‌പ്പ്‌ തകൃതിയായി നടക്കുന്നുണ്ടെന്ന്‌ ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ചില വാതുവെയ്‌പ്പുകാരെ പിടികൂടിയിട്ടുണ്ട്‌ എന്നാല്‍ വാതുവെയ്‌പ്പ്‌ ശൃംഖല വളരെ വലുതാണ്‌. അവരെ കീഴടക്കുകയെന്നത്‌ ശ്രമകരവുമാണെന്നും അദ്ദേഹം സമ്മതിച്ചു. ഐശ്വര്യയുടെ പ്രസവം മിക്കവാറും നവംബര്‍ 11ന്‌ ആകുമെന്നാണ്‌ കൂടുതല്‍ വാതുവെയ്‌പ്പുകാരും പ്രവചിക്കുന്നത്‌. കാരണം ഈ വര്‍ഷത്തെ ഏറ്റവും ശ്രേഷ്‌ഠമായ ദിവസങ്ങളില്‍ ഒന്നായിരിക്കും 11-11-11 എന്ന്‌ നേരത്തെ ചില ജ്യോതിഷികള്‍ പ്രവചിച്ചിട്ടുണ്ട്‌. ക്രിക്കറ്റും ബോളിവുഡും ഇന്ത്യക്കാര്‍ക്ക്‌ എന്നും ആവേശകരമാണ്‌. അതുകൊണ്ടുതന്നെ ബോളിവുഡിലെയും ക്രിക്കറ്റിലെയും ശ്രദ്ധേയമായ രണ്ട്‌ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌ ആരാധകര്‍, ഒപ്പം വാതുവെയ്‌പ്പു

No comments:

Post a Comment