Wednesday, November 9, 2011

എം ജി ശ്രീകുമാറിന്റെ കോപ്പിയടി കേള്‍ക്കണോ?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത ഗായകന്‍ എം ജി ശ്രീകുമാറാണ്‌. ശ്രവണമധുരമായ ഒരുപിടി ഗാനങ്ങളാണ്‌ ഒരുമരുഭൂമിക്കഥയ്‌ക്ക്‌ വേണ്ടി എം ജി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ഈ ചിത്രത്തിലെ ഒരു ഗാനം കോപ്പിയടിച്ചതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലെ ചര്‍ച്ച. 'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപം' എന്ന ഗാനമാണ്‌ കോപ്പിയടിയിലൂടെ വിവാദമായിരിക്കുന്നത്‌.

പ്രശസ്‌ത ഈജിപ്‌ഷ്യന്‍ സംഗീതജ്ഞനായ എഎംആര്‍ ദിയാബ്‌ ഒരുക്കിയ 'റോഹി മെര്‍താലാക്‌' എന്നു തുടങ്ങുന്ന ഗാനത്തിന്‌ ഉപയോഗിച്ചിരിക്കുന്ന അതേ ഈണം തന്നെയാണ്‌ ഒരു മരുഭൂമിക്കഥയിലെ ഗാനത്തിനായി എം ജി ശ്രീകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്‌. റിയാലിറ്റിഷോയിലും മറ്റും ചമഞ്ഞിരുന്ന്‌ കുട്ടികളെ കണക്കിന്‌ കളിയാക്കുന്ന ഈ വിദ്വാന്റെ കോപ്പിയടിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ കത്തിപ്പടരുകയാണ്‌.

'മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ്‌ കോപംഎന്ന ഗാനം(click) കേള്‍ക്കാം

ദിയാബിന്റെ 'റോഹി മെര്‍താലാക്‌(click)എന്ന ഗാനം കേള്‍ക്കാം.

രണ്ടു ഗാനങ്ങളും കേട്ടല്ലോ. ഇനി വായനക്കാരെ ഒരു ചര്‍ച്ചയ്‌ക്കായി ക്ഷണിയ്‌ക്കുകയാണ്‌. ദേവരാജനെയും രവീന്ദ്രനെയും ജോണ്‍സനെയും വിദ്യാസഗറിനെയും പോലെയുള്ളവര്‍ ഒരുക്കിയ മധുര സംഗീതം മലയാളികള്‍ക്ക്‌ മറക്കാനാകാത്തതാണ്‌. എന്നാല്‍ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ എന്തുകൊണ്ടാണ്‌ കോപ്പിയടിയ്‌ക്കുന്നത്‌? സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ശേഷിയില്ലാത്തവരാണോ മലയാളത്തിലെ പുതിയ സംഗീതസംവിധായകര്‍? വായനക്കാര്‍ക്ക്‌ അഭിപ്രായം പറയാം.


No comments:

Post a Comment