അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വിദ്യാ ബാലന്‍
ഉറുമിയ്‌ക്ക് ശേഷം ബോളിവുഡ് താരവും മലയാളിയുമായ വിദ്യാബാലന്‍ വീണ്ടും മലയാളത്തിലേക്ക്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തിലാണ് വിദ്യ അഭിനയിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലനായി എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. ചിത്രത്തിലേക്ക് വിദ്യ കൂടി എത്തുന്നതോടെ വന്‍താരനിരയാല്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി അരിവാള്‍ ചുറ്റിക നക്ഷത്രം മാറും.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു രാഷ്‌ട്രീയ ചിത്രമല്ല ഇത്. അരിവാളായി മമ്മൂട്ടിയും ചുറ്റികയായി പൃഥ്വിരാജും എത്തുമ്പോള്‍ നക്ഷത്രമായി എത്തുന്നത് വിദ്യയാണ്. ശങ്കര്‍ രാമകൃഷ്‌ണന്‍ തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. ഓഗസ്‌റ്റ് സിനിമയാണ് `അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സില്‍ക്ക് സ്‌മിതയുടെ ജീവിതകഥ പറയുന്ന `ഡേര്‍ട്ടി പിക്‌ചേഴ്‌സ് എന്ന സിനിമയില്‍ വിദ്യയുടെ പ്രകടനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
No comments:
Post a Comment