Saturday, November 19, 2011

പൊണ്ണത്തടി കുറയ്‌ക്കണമെങ്കില്‍ ഗോതമ്പ്‌ ഉപേക്ഷിക്കൂ...


ഗോതമ്പ്‌ കഴിക്കുന്നവര്‍ക്ക്‌ പൊണ്ണത്തടി ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ട്‌. പൊണ്ണത്തടി ഉള്ള ഒരാള്‍ ഗോതമ്പ്‌ കഴിക്കുന്നത്‌ ഒഴിവാക്കിയാല്‍, അയാളുടെ തടി കുറയുമെന്ന്‌ ന്യൂയോര്‍ക്ക്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. വില്യം ഡേവിസ്‌ പറയുന്നു. ഗോതമ്പ്‌ സ്ഥിരമായി കഴിക്കുന്നവര്‍ക്ക്‌ ടൈപ്പ്‌ 1 പ്രമേഹം പിടിപെടാനും അതുവഴി പൊണ്ണത്തടി ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്‍സുലിന്‍, ലെപ്‌റ്റിന്‍ എന്നിവയ്‌ക്കെതിരെ ഗോതമ്പ്‌ പ്രതിരോധം സൃഷ്‌ടിക്കുന്നതാണ്‌ ഇതിന്‌ കാരണം. ഇപ്പോള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഗോതമ്പ്‌ പലതരം ജനിതക വ്യതിയാനങ്ങള്‍ക്ക്‌ വിധേയമാക്കിയിട്ടുള്ളതാണ്‌. ഗോതമ്പില്‍ അടങ്ങിയിരിക്കുന്ന അമിലോപെക്‌ടിന്‍ എ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിപ്പിക്കുകയും, ഇത്‌ കുടലില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടാനും ഇടയാക്കും. ഇതിനെല്ലാം പുറമെ, ഗോതമ്പ്‌ സ്ഥിരമായി കഴിക്കുന്നത്‌, സന്ധിവാതത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്ന്‌ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു
.

No comments:

Post a Comment