ഡെല്‍ എക്‌സ് പി എസ് 14 ഇസഡ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലും
ഏറെ ജനപ്രിയമായ എക്‌സ് പി എസ് 15 ഇസഡിന് ശേഷം അതേ വിഭാഗത്തിലുള്ള എക്‌സ് പി എസ് 14 ഇസഡ് ലാപ്‌ടോപ്പുകള്‍ ഡെല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മേന്‍മയേറിയ അലൂമിനിയത്തില്‍ തീര്‍ത്ത ഡെല്‍ എക്‌സ് പി എസ് 14 ഇസഡിന് 1.9 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ഇന്റല്‍ രണ്ടാം തലമുറ കോര്‍ ഐ 5 പ്രോസസര്‍, വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപ്പറേറ്റിംഗ് സിസ്‌റ്റം, എന്‍വിഡിയ ഗ്രാഫിക്‌സ് കാര്‍ഡ്, 4 ജിബി റാം(ത്രീഡി ഗെയിമിനും മികച്ച ഗ്രാഫിക്‌സിനുമായി 1 ജിബി റാം) തുടങ്ങിയവയണ് മുഖ്യ സവിശേഷതകള്‍.
കൂടാതെ 500-750 ജിബി ഹാര്‍ഡ് ഡ്രൈവ്, ആറു മണിക്കൂര്‍ 40 മിനിട്ട് ലഭിക്കുന്ന ബാറ്ററി, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി യുഎസ്‌ബി 3.0, യുഎസ്‌ബി 2.0, എച്ച്‌ഡിഎംഐ, ലാന്‍, മിനി-ഡിപി, മൈക്രോഫോണ്‍-ഹെഡ്‌ഫോണ്‍ ജാക്കുകള്‍ എന്നിവയുമുണ്ട്. 66,990 രൂപയാണ് ഇതിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ ലെനോവയുടെ യു300 അള്‍ട്രാബുക്കുമായാണ് ഡെല്‍ എക്‌സ്‌പിഎസ് 14 ഇസഡ് മല്‍സരിക്കുക. സവിശേഷതകളിലും വിലയിലും ഈ രണ്ടു ലാപ്‌ടോപ്പുകളും ഏറെക്കുറെ സമാനമാണ്
No comments:
Post a Comment