ചൂടും എരിവുള്ള ഭക്ഷണം ക്യാന്‍സറിന് കാരണമാകുന്നു
ചിലര്‍ക്ക് ഭക്ഷണം നല്ല ചൂടോടെ തന്നെ ലഭിക്കണം. മസാലക്കൂട്ടുകള്‍ ചേര്‍ത്ത എരിവുള്ളതാണെങ്കില്‍ പറയുകയും വേണ്ട. കേരളീയര്‍ക്ക് ഇങ്ങനെ കഴിക്കുന്നത് വലിയ ഇഷ്‌ടമാണ്. എന്നാല്‍ നല്ല ചൂടും എരിവുമുള്ള ഭക്ഷണം കഴിക്കുന്നത് ക്യാന്‍സര്‍ സാധധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. ചൂടുള്ള ഭക്ഷണം ചെറുകുടലിന് നല്ലതല്ല. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അള്‍സറിനും വയറിലെ ക്യാന്‍സറിനും വരെ ഇത് വഴിവെക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.
വല്ലാതെ ചൂടും എരിവുമുള്ള ഭക്ഷണം വായ്‌ക്കുള്ളിലും നാക്കിലും തൊണ്ടയിലുമൊക്കെ വ്രണങ്ങള്‍ പിടിപെടാന്‍ ഇടയാക്കും. ഇത്തരത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന വ്രണങ്ങള്‍ ക്യാന്‍സറിന് കാരണമായി മാറും. തന്നെയുമല്ല നാവിലെ സ്വാദു മുകുളങ്ങള്‍ക്ക് ദോഷം വരുത്തുകയും ഭക്ഷണത്തെിന്‍റെ സ്വാദ് തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. അമിതമായ എരിവും ചൂടുമുള്ള ഭക്ഷണം പല്ലിന്റെ ആരോഗ്യവും നശിപ്പിക്കുന്നു. ഇത് പല്ലിന് നിറം വ്യത്യാസമുണ്ടാക്കുകയും ബലക്കുറവുണ്ടാക്കുകയും ചെയ്യുന്നു. അതേസമയം ഭക്ഷണം വല്ലാതെ തണുപ്പിച്ച് കഴിക്കുന്നതും നല്ലതല്ല. ഒരു ഇടത്തരം ചൂടോടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ അമിതമായി എരിവ് ചേര്‍ക്കാനും പാടില്ല. വിപണിയില്‍ നിന്ന് ലഭിക്കുന്ന മുളക് പൊടിയുടെ അളവ് കുറച്ച്, വീട്ട് പറമ്പില്‍ നിന്ന് ലഭിക്കുന്ന കാന്താരി, കുരുമുളക് എന്നിവ ശീലമാക്കുന്നതും നല്ല
No comments:
Post a Comment