Friday, March 2, 2012

തോഷിബയുടെ സാറ്റലൈറ്റ്‌ സീരീസ്‌ ലാപ്പ്‌ടോപ്പുകള്‍ ഇനി ഇന്ത്യയിലും

E-mailPrintPDF

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ തോഷിബയുടെ ഏറ്റവും ജനപ്രീതിയുള്ള സാറ്റലൈറ്റ്‌ സീരീസ്‌ ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലും അവതരിപ്പിച്ചു. തോഷിബ എല്‍ 740, എല്‍ 750 എന്നിങ്ങനെ രണ്ടു മോഡലുകളാണ്‌ തോഷിബ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്‌. മികച്ച പ്രവര്‍ത്തനക്ഷമതയും രൂപകല്‍പനയുമുള്ള തോഷിബ സാറ്റലൈറ്റ്‌ സീരീസ്‌ ലാപ്‌ടോപ്പുകള്‍ക്ക്‌ 24000 രൂപ മുതലാണ്‌ വില.

തോഷിബ എല്‍ 750ന്‌ 15.6 ഇഞ്ച്‌ എല്‍ഇഡി സ്‌ക്രീനും എല്‍ 740ന്‌ 14 ഇഞ്ച്‌ എല്‍ഇഡി സ്‌കീനുമാണുള്ളത്‌. ഒരുവര്‍ഷത്തെ ഓണ്‍-സൈറ്റ്‌ വാറന്‍റിയുള്‍പ്പടെയാണ്‌ സാറ്റലൈറ്റ്‌ സീരീസ്‌ ലാപ്‌ടോപ്പുകള്‍ ലഭ്യമാകുന്നത്‌.

തോഷിബ സാറ്റലൈറ്റ്‌ എല്‍ 750ന്റെ സവിശേഷതകള്‍- വിന്‍ഡോസ്‌ 7 ഹോം ബേസിക്‌ 32/64 ബിറ്റ്‌ ഒ എസ്‌, ഇന്റല്‍ പ്രീമിയം കോര്‍ ഐ3, ഐ5 പ്രോസസറുകള്‍, ഇന്റഗ്രേറ്റഡ്‌ ഇന്റല്‍ എച്ച്‌ ഡി ഗ്രാഫിക്‌സ്‌, രണ്ടു ജിബി ഡിഡിആര്‍ 3 മെമ്മറി, 500 ജിബി സാറ്റ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌, 6-സെല്‍ ലിഥിയം അയണ്‍ ബാറ്ററി, 1.3 എം പി വെബ്‌ ക്യാം എന്നിവയാണ്‌ അടിസ്ഥാന സവിശേഷതകള്‍. കണക്‌ടിവിറ്റി ഓപ്‌ഷനുകളായി ബ്‌ളൂടൂത്ത്‌, യു എസ്‌ ബി, വൈ-ഫൈ, എഥര്‍നെറ്റ്‌ തുടങ്ങിയവയുമുണ്ട്‌. ഗ്രേസ്‌ സില്‍വര്‍, മെറൂണ്‍ ബ്രൗണ്‍, പ്രേഷ്യസ്‌ ബ്‌ളാക്ക്‌ തുടങ്ങിയ മൂന്നു നിറങ്ങളില്‍ ഇത്‌ ലഭ്യമാണ്‌.

സാറ്റലൈറ്റ്‌ എല്‍ 740ന്റെ സവിശേഷതകള്‍- ഇന്റല്‍ ഡ്യൂവല്‍ കോര്‍ പ്രോസസറാണ്‌ ഇതിന്‌ കരുത്തേകുന്നത്‌. 640 ജിബി സാറ്റ ഹാര്‍ഡ്‌ ഡിസ്‌ക്കാണ്‌ ഇതിന്റെ മുഖ്യ സവിശേഷത. മറ്റു പ്രത്യേകതകളെല്ലാം എല്‍ 750ന്‌ സമാനമാണ്‌.

No comments:

Post a Comment