Tuesday, June 14, 2011

പൃഥ്വിയുടെ പ്രണയം നേരത്തേ അറിയാമായിരുന്നു: സംവൃത

PRO
പൃഥ്വിരാജിന്‍റെ പ്രണയത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന് നടി സംവൃത സുനില്‍. പൃഥ്വിയോടൊപ്പം ഗോസിപ്പുകോളങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട പേരാണ് സംവൃതയുടേത്. എന്നാല്‍ പൃഥ്വിയോട് തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്നും പൃഥ്വി - സുപ്രിയ ബന്ധത്തേക്കുറിച്ച് നേരത്തേ അറിയാമായിരുന്നു എന്നും സംവൃത പറയുന്നു.

“തന്‍റെ പ്രണയബന്ധത്തെക്കുറിച്ച് വളരെ കുറച്ചുപേരോടു മാത്രമേ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നുള്ളൂ. അതിലൊരാളാണ് ഞാന്‍. ഞാനും പൃഥ്വിയും തമ്മിലുള്ള ഗോസിപ്പ് സുപ്രിയയും കേട്ടിട്ടുണ്ട്. സുപ്രിയ എന്നെ വിളിച്ച് അതുപറഞ്ഞ് ചിരിക്കും. കഴിഞ്ഞ മൂന്നുവര്‍ഷം ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഒരു തമാശയായിരുന്നു ഈ ഗോസിപ്പ്” - കേരള കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംവൃത വ്യക്തമാക്കി.

“ഒരു നടനും നടിയും കുറേ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ ഗോസിപ്പ് ഉണ്ടാകുക സാധാരണയാണ്. ആളുകളുടെ ധാരണ അവര്‍ തമ്മില്‍ പ്രണയത്തിലായതിനാലാണ് ഒന്നിച്ച് അഭിനയിക്കുന്നതെന്നാണ്. അല്ലെങ്കില്‍ ആ നടിക്കു വേണ്ടി നടന്‍ റെക്കമെന്‍റ് ചെയ്യുന്നു എന്നാണ്. ഇതൊക്കെ തെറ്റായ ധാരണകളാണ്. രാജുവുമായി പ്രണയമില്ലെന്ന് ഞാന്‍ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. അപ്പോള്‍ വിഷമം തോന്നി. രാജുവിന്‍റെ വിവാഹത്തോടെ ഗോസിപ്പ് മാറി. അപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്” - സംവൃത പറയുന്നു.

No comments:

Post a Comment