Sunday, June 19, 2011

Rajini off to Singapore for further treatment

Rajinikanth
തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുന്ന് ആരാധകര്‍ക്ക് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കത്ത്. ആരാധകര്‍ നല്‍കിയ പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദിപറഞ്ഞുകൊണ്ടാണ് രജനി കത്തയച്ചിരിക്കുന്നത്.

അഭിനയരംഗത്തേയ്ക്ക ഉടന്‍ തിരിച്ചെത്തുമെന്നും റാണയുടെ ഷൂട്ടിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കത്തില്‍ രജനി പറഞ്ഞിട്ടുണ്ട്.

ആശുപത്രിയില്‍ കഴിഞ്ഞ കാലത്ത് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹമാണ് എന്നെ രക്ഷിച്ചത്. പണവും മരുന്നും ശാസ്ത്രവും മികച്ച ഡോക്ടര്‍മാരും അനുകൂല ഘടകമായെങ്കിലും എനിക്കു വേണ്ടി പ്രത്യേക വഴിപാടും ഹോമവും നടത്തിയ നിങ്ങളുടെ സ്‌നേഹമാണു രോഗം ഭേദമാകാന്‍ കാരണം- കത്തില്‍ രജനി പറയുന്നു.

സ്വന്തം സഹോദരനായോ സുഹൃത്തായോ കുടുംബാംഗമായോ ആണു നിങ്ങള്‍ എന്നെ കാണുന്നത്. ഒരിക്കലും ഈ സ്‌നേഹം മറക്കില്ലെന്നും ആരാധകരോടു നന്ദി പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

നാലുപേജുകളിലായാണ് രജനി തന്റെ നന്ദിയും സ്‌നേഹവും ആരാധകരെ അറിയിച്ചിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് രജനിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാലും ഒരുമാസക്കാലും തുടര്‍ പരിശോധനകള്‍ വേണ്ടിവരുന്നതിനാല്‍ സിംഗപ്പൂരില്‍ തങ്ങുകയാണ്. ജൂലൈയോടെ രജനി തിരിച്ചെത്തുമെന്നാണ് അറിയുന്നത്.

No comments:

Post a Comment