Friday, August 5, 2011

സ്റ്റര്‍ ബീന്‍: കാറപകടത്തില്‍ പരിക്കേറ്റു

mr_beanലണ്‌ടന്‍: മിസ്റ്റര്‍ ബീന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ലോകപ്രശസ്‌തനായ ഹോളിവുഡ്‌ നടന്‍ റൊവാന്‍ അറ്റ്‌കിന്‍സണ്‌ കാറപകടത്തില്‍ പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌പോര്‍ട്‌സ്‌ കാര്‍ മരത്തിലിടിച്ച്‌ തകരുകയായിരുന്നു. തോളെല്ലിന്‌ പരിക്കേറ്റ റൊവാനെ കേംബ്രിഡ്‌ജ്‌ഷെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്‌ തീപിടിച്ചെങ്കിലും റൊവാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
റൊവാന്റെ പരിക്ക്‌ സാരമുള്ളതല്ലെന്ന്‌ അദ്ദേഹത്തിന്റെ മാധ്യമവക്താവ്‌ അറിയിച്ചു. വേഗതയേറിയ സ്‌പോര്‍ട്‌സ്‌ കാറുകള്‍ ഓടിക്കുന്നതില്‍ പ്രിയമുള്ളയാളാണ്‌ മിസ്റ്റര്‍ ബീന്‍ എന്ന കോമിക്‌ പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരുള്ള റൊവാന്‍. ഇത്‌ രണ്‌ടാം തവണയാണ്‌ റൊവാന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്‌. 1999ലുണ്‌ടായ അപകടത്തിലും റൊവന്‌ നിസാര പരിക്കേറ്റിരുന്നു.


No comments:

Post a Comment