ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ ഇടം പിടിച്ചതിനു പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കില്‍ പ്രഖ്യാപനം. ഏകദിന, ട്വന്റി്20 മല്‍സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കുമെന്നാണ് ദ്രാവിഡ് പ്രഖ്യാപിച്ചത്.
എന്നാല്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ തുടര്‍ന്നും താനുണ്ടാവുമെന്നും ദ്രാവിഡ് വ്യക്തമാക്കി. ഇനിയുള്ള കുറേ വര്‍ഷം എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനം- ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ അതിശയം എന്നാണ് ദ്രാവിഡ് വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ദ്രാവിഡ് ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
339 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 39.43 ശരാശരിയില്‍ 10765 റണ്‍ നേടിയിട്ടുണ്ട്. 12 ശതകങ്ങളും 82 അര്‍ദ്ധശതകങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment