ഒടുവില്‍ നയന്‍താര മതം മാറി, ഇനി ഹിന്ദു!
PRO |
എന്നാല്‍, പ്രഭുദേവയ്ക്ക് പകരം നയന്‍താര മതം മാറി എന്ന വാര്‍ത്തയാണ് പുതിയതായി ലഭിക്കുന്നത്. ക്രിസ്ത്യാനിയായ നയന്‍താര ഞായറാഴ്ച ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍സിന്‍റെ യഥാര്‍ത്ഥ പേര്. ഇനി മുതല്‍ ഹിന്ദു പേരായ ‘നയന്‍താര’ എന്നത് ഔദ്യോഗിക നാമമായി സ്വീകരിക്കും.
കൊച്ചിയില്‍ നിന്ന് ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്‍റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
ചടങ്ങിന് ശേഷം, ഹിന്ദുവായി മതം മാറിയതിന്‍റെ സര്‍ട്ടിഫിക്കേറ്റ് ക്ഷേത്രം ഭാരവാഹികള്‍ നയന്‍താരയ്ക്ക് നല്‍കി. ഞായറാഴ്ച വൈകുന്നേരത്തെ വിമാനത്തിന് നയന്‍സ് കൊച്ചിയിലേക്ക് പറക്കുകയും ചെയ്തു.
നയന്‍താര ഹിന്ദുമതം സ്വീകരിച്ചതോടെ പ്രഭു - നയന്‍സ് വിവാഹത്തിനുള്ള അവസാന തടസവും നീങ്ങി. ഓണത്തോടനുബന്ധിച്ച് മുംബൈയില്‍ വിവാഹം നടത്താനാണ് തീരുമാനം. വിവാഹത്തിന് മുമ്പ് നയന്‍സിന്‍റെ അവസാന സിനിമയായ തെലുങ്ക് ചിത്രം ‘ശ്രീരാമരാജ്യം’ റിലീസ് ചെയ്യും. ഈ ചിത്രത്തില്‍ ശ്രീരാമ പത്നിയായ സീതാദേവിയായാണ് നയന്‍താര അഭിനയിച്ചിരിക്കുന്നത്
PRO |
രാമരാജ്യം ചിത്രീകരണത്തിന്‍റെ അവസാന ദിവസം നയന്‍താര ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞു. ചിത്രത്തില്‍ രാമപത്നിയായ സീതാദേവിയായാണ് നയന്‍സ് അഭിനയിക്കുന്നത്. ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ നയന്‍സിനു മേല്‍ പൂക്കള്‍ ചൊരിഞ്ഞാണ് യൂണിറ്റ് അംഗങ്ങള്‍ സ്നേഹം പ്രകടിപ്പിച്ചത്.
യൂണിറ്റ് അംഗങ്ങളുടെ സ്നേഹത്തിന്‍റെ തീവ്രത മനസിലാക്കിയ നയന്‍സ് ഇത് തന്‍റെ അവസാന ചിത്രത്തിന്‍റെ അവസാനരംഗമാണെന്ന തിരിച്ചറിവില്‍ പൊട്ടിക്കരയുകയായിരുന്നു. രാമരാജ്യത്തിന്‍റെ സംവിധായകന്‍ ബാപ്പു, നിര്‍മ്മാതാവ് യെലമന്‍ചിലി സായി ബാബു തുടങ്ങിയവരുടെ കാല്‍തൊട്ട് വന്ദിച്ച് നയന്‍താര അനുഗ്രഹം വാങ്ങി.
രാവണവധത്തിനും അഗ്നിപരീക്ഷയ്ക്കും ശേഷമുള്ള ശ്രീരാമ - സീതാ ബന്ധമാണ് രാമരാജ്യത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. തെലുങ്കിലാണ് ചിത്രമെങ്കിലും തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകളെത്തും. സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയാണ് ചിത്രത്തില്‍ ശ്രീരാമന്‍റെ വേഷത്തിലെത്തുന്നത്.
ചിത്രീകരണത്തിന്‍റെ അവസാനദിനം സിനിമയുടെ സെറ്റിലുള്ളവര്‍ക്ക് 150 വാച്ചുകളാണ് നയന്‍സ് സമ്മാനമായി നല്‍കിയത്. തന്‍റെ മേക്കപ്പ്‌മാന് ഒരു സ്വര്‍ണമോതിരവും നയന്‍സ് നല്‍കി. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് കടുത്ത വ്രതത്തിലായിരുന്നു നയന്‍താര.
കഴിഞ്ഞ ദിവസമാണ് പ്രഭുദേവയ്ക്കും ഭാര്യ റംലത്തിനും കോടതി വിവാഹമോചനം അനുവദിച്ചത്.
PRO
റംലത്തിനുള്ള നഷ്ടപരിഹാരമായി സ്വത്തുവകകള്‍ കൈമാറാനുള്ള നീക്കങ്ങള്‍ പ്രഭുദേവ ആരംഭിച്ചു. ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ രേഖകള്‍ ലഭിച്ചുകഴിഞ്ഞാലുടന്‍ വിവാഹമോചനത്തിന് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിവാഹമോചനം ലഭിച്ചതിന് ശേഷം ജൂലൈ മാസത്തില്‍ നയന്‍താരയുടെ കഴുത്തില്‍ താലിചാര്‍ത്താമെന്നാണ് പ്രഭുദേവ ആലോചിക്കുന്നത്. മുംബൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കും.
ചെന്നൈയിലെ അണ്ണാനഗറില്‍ ഉള്ള 3440 ചതുരശ്ര നിലം, കോയമ്പേടില്‍ വീടടക്കം ഉള്ള 1000 ചതുരശ്ര നിലം, രണ്ട് ഇന്നോവാ കാറുകള്‍ എന്നിവ നഷ്ടപരിഹാരമായി റംലത്തിന് പ്രഭുദേവ നല്‍കും. പണമായി 10 ലക്ഷം രൂപ നല്‍കും. ചെന്നൈയ്ക്കടുത്തുള്ള ഇഞ്ചമ്പാക്കത്തിലെ വീട് പ്രഭുദേവയുടെയും റംലത്തിന്‍റെയും മക്കള്‍ക്ക് എഴുതിക്കൊടുക്കും. കുട്ടികള്‍ പ്രായപൂര്‍ത്തി ആകുന്നതുവരെ ഈ പുരയിടത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് പകുതി റംലത്തിന് ലഭിക്കും. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ പുരയിടം മക്കളുടെ ഉടമസ്ഥാവകാശത്തിന് കീഴിലായിരിക്കും. ആന്ധ്രാപ്രദേശില്‍ കൊണ്ടാപ്പൂര്‍ ഗ്രാമത്തിലുള്ള വീടും പുരയിടവും മക്കള്‍ക്ക് എഴുതിനല്‍കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെയും ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ചെലവ് പ്രഭുദേവയ്ക്കായിരിക്കും.
ഇനി ദുഃഖിച്ചിട്ടും പരിഭവം പറഞ്ഞിട്ടും കാര്യമില്ല എന്നു തോന്നുന്ന ചില സന്ദര്‍ഭങ്ങള്‍ ഏവരുടെയും ജീവിതത്തിലുണ്ടാകുമല്ലോ. അങ്ങനെ ഒരു അവസ്ഥയിലാണ് പ്രഭുദേവയുടെ ഭാര്യ റംലത്ത് ഇപ്പോള്‍. പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധത്തില്‍ ഇനി താന്‍ വിചാരിച്ചാല്‍ വലിയ ഉലച്ചിലൊന്നും വരുത്താനാകില്ലെന്ന് റംലത്തിന് മനസിലായിരിക്കുന്നു. 'റംലത്ത് എന്റെ ഭാര്യയല്ല' എന്ന് പ്രഭുദേവ പരസ്യമായി പ്രഖ്യാപിക്കുന്ന നില വരെയെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇനി പറഞ്ഞിട്ടെന്തു കാര്യം?
പക്ഷേ, മറ്റു ചിലരോടുള്ള കോപം റംലത്തിന് അടക്കാനാവുന്നില്ല. പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള ചിലരുടെ നടപടികളെപ്പറ്റി റംലത്ത് തുറന്നടിക്കുകയാണ്. പ്രകാശ് രാജിന്റെ പേരു പറയുന്നില്ലെങ്കിലും റംലത്തിന്റെ കോപം അദ്ദേഹത്തോടാണെന്ന് വ്യക്തം. പ്രഭു - നയന്‍സ് ബന്ധത്തെ അനുകൂലിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് പ്രകാശ് രാജാണല്ലോ.
"ചിലര്‍ എന്റെ കുടുംബം തകര്‍ക്കാന്‍ നടക്കുകയാണ്. അതിനാണ് അവര്‍ പ്രഭുവിനെയും നയന്‍താരയെയും പിന്തുണയ്ക്കുന്നത്. സ്വകാര്യ ലാഭത്തിന് വേണ്ടിയാണ് ആ ബന്ധത്തിന് അവര്‍ സപ്പോര്‍ട്ടു നല്‍കുന്നത്. അവരെയാണ് ഞാന്‍ ഏറ്റവുമധികം വെറുക്കുന്നത്" - റംലത്ത് പറയുന്നു.
"പ്രഭുദേവയും നയന്‍താരയും ഇടയ്ക്ക് പിണങ്ങുമ്പോള്‍ വീണ്ടും ആ ബന്ധം വിളക്കിച്ചേര്‍ക്കുകയാണ് ചില ഇടനിലക്കാര്‍. ആ ബന്ധം എങ്ങനെയും സാക്ഷാത്കരിക്കാനായി ആ ബന്ധത്തെ പുകഴ്ത്തി പലരും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നു. പ്രഭുവിന്റെയും നയന്‍താരയുടെയും വിവാഹം നടത്താന്‍ എന്തു സഹായവും നല്‍കുമെന്നാണ് ചിലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്റെ കുടുംബത്തെ ഇവര്‍ ദുരിതത്തിലാഴ്ത്തുകയാണ്" - റംലത്ത് വെളിപ്പെടുത്തുന്നു.
പ്രഭുദേവയും നയന്‍താരയും വളരെ നല്ല ജോഡിയാണെന്നും താന്‍ അവരെ സപ്പോര്‍ട്ടു ചെയ്യുന്നു എന്നും പ്രകാശ് രാജ് അഭിമുഖത്തിലൂടെ പ്രസ്താവിച്ചിരുന്നു. ഇതോടെ പ്രകാശിനെതിരെയും തമിഴ് നാട്ടില്‍ വിവിധ സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പക്ഷേ, മറ്റു ചിലരോടുള്ള കോപം റംലത്തിന് അടക്കാനാവുന്നില്ല. പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള ചിലരുടെ നടപടികളെപ്പറ്റി റംലത്ത് തുറന്നടിക്കുകയാണ്. പ്രകാശ് രാജിന്റെ പേരു പറയുന്നില്ലെങ്കിലും റംലത്തിന്റെ കോപം അദ്ദേഹത്തോടാണെന്ന് വ്യക്തം. പ്രഭു - നയന്‍സ് ബന്ധത്തെ അനുകൂലിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് പ്രകാശ് രാജാണല്ലോ.
"ചിലര്‍ എന്റെ കുടുംബം തകര്‍ക്കാന്‍ നടക്കുകയാണ്. അതിനാണ് അവര്‍ പ്രഭുവിനെയും നയന്‍താരയെയും പിന്തുണയ്ക്കുന്നത്. സ്വകാര്യ ലാഭത്തിന് വേണ്ടിയാണ് ആ ബന്ധത്തിന് അവര്‍ സപ്പോര്‍ട്ടു നല്‍കുന്നത്. അവരെയാണ് ഞാന്‍ ഏറ്റവുമധികം വെറുക്കുന്നത്" - റംലത്ത് പറയുന്നു.
"പ്രഭുദേവയും നയന്‍താരയും ഇടയ്ക്ക് പിണങ്ങുമ്പോള്‍ വീണ്ടും ആ ബന്ധം വിളക്കിച്ചേര്‍ക്കുകയാണ് ചില ഇടനിലക്കാര്‍. ആ ബന്ധം എങ്ങനെയും സാക്ഷാത്കരിക്കാനായി ആ ബന്ധത്തെ പുകഴ്ത്തി പലരും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നു. പ്രഭുവിന്റെയും നയന്‍താരയുടെയും വിവാഹം നടത്താന്‍ എന്തു സഹായവും നല്‍കുമെന്നാണ് ചിലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്റെ കുടുംബത്തെ ഇവര്‍ ദുരിതത്തിലാഴ്ത്തുകയാണ്" - റംലത്ത് വെളിപ്പെടുത്തുന്നു.
പ്രഭുദേവയും നയന്‍താരയും വളരെ നല്ല ജോഡിയാണെന്നും താന്‍ അവരെ സപ്പോര്‍ട്ടു ചെയ്യുന്നു എന്നും പ്രകാശ് രാജ് അഭിമുഖത്തിലൂടെ പ്രസ്താവിച്ചിരുന്നു. ഇതോടെ പ്രകാശിനെതിരെയും തമിഴ് നാട്ടില്‍ വിവിധ സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
PRO
തന്റെ ഡാന്‍സ് ട്രൂപ്പില്‍ അംഗമായിരുന്ന റംലത്തിനെ പതിനഞ്ച് വര്‍ഷം മുമ്പാണ് പ്രഭുദേവ രഹസ്യവിവാഹം നടത്തിയത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് റംലത്തിനെ പ്രഭുദേവ വിവാഹം ചെയ്തത് എന്നതിനാല്‍ രണ്ടുവര്‍ഷക്കാലം റംലത്തിനെ ഒളിച്ച് താമസിപ്പിക്കുകയായിരുന്നു. ‘വിവാഹം നടന്നതായി വാര്‍ത്തകള്‍ ഉണ്ടല്ലോ’ എന്ന് ഒരു പ്രമുഖ മാധ്യമം ചോദിച്ചപ്പോള്‍ ‘ഞാന്‍ വിവാഹം ചെയ്തിട്ടില്ലെന്നും ബ്രഹ്മചാരിയായി കഴിയാനാണ് ആഗ്രഹം’ എന്നും തട്ടിവിട്ട കക്ഷിയാണ് പ്രഭുദേവ.
വിജയ് നായകനായി അഭിനയിച്ച വില്ല് എന്ന സിനിമ സംവിധാനം ചെയ്യുമ്പോഴാണ് നായികനടിയായ നയന്‍താരയോട് പ്രഭുദേവയ്ക്ക് പ്രണയം തോന്നുന്നത്. തുടര്‍ന്നങ്ങോട്ട് ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ റംലത്ത് ഇവര്‍ക്കെതിരെ തിരിയുകയും മാധ്യമങ്ങളെയും കോടതിയെയും സമീപിക്കുകയും ചെയ്തതോടെ നയന്‍സിന്‍റെയും പ്രഭുദേവയുടെയും കാര്യം പരുങ്ങലിലായി. തമിഴകത്തെ സ്ത്രീ സംഘടനകള്‍ റംലത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
PRO
റംലത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രണ്ട് തവണ നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും ‘സമന്‍സ്’ അയച്ചിരുന്നു. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. മൂന്നാമത്തെ തവണയും കോടതി സമന്‍സ് അയച്ചതോടെ പ്രഭുദേവയും നയന്‍താരയും ചില ഇടനിലക്കാര്‍ വഴി വന്‍ തുക ഓഫര്‍ ചെയ്ത് റംലത്തിനെ പാട്ടിലാക്കുകയായിരുന്നു എന്നറിയുന്നു.
റംലത്തിന് പരസ്യ പിന്തുണ നല്‍കിയിരുന്ന സംഘടനകളെയും സാമൂഹികപ്രവര്‍ത്തകരെയും അമ്പരപ്പിച്ചുകൊണ്ടാണ് റംലത്ത് ഇപ്പോള്‍ വിവാഹമോചനത്തിന് തയ്യാറായിരിക്കുന്നത്. വിവാഹമോചനത്തിന് റംലത്തിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ എന്തൊക്കെയാണ് നയന്‍സും പ്രഭുദേവയും വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അറിവായിട്ടില്ല.
PRO
PRO“ഞാന്‍ അഭിനയം നിര്‍ത്തുന്നുവെന്ന് ഒരു പ്രമുഖ തെലുങ്ക് ദിനപ്പത്രമാണ് വ്യാജവാര്‍ത്ത അടിച്ചത്. തുടര്‍ന്ന് ഈ വാര്‍ത്ത ഇംഗ്ലീഷ് പത്രങ്ങളില്‍ വരികയും തമിഴ്, മലയാളം അടക്കമുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത ചൂടോടെ വായനക്കാര്‍ക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍, എന്റെ അഭിമുഖമെന്ന് പറഞ്ഞ് തെലുങ്ക് ദിനപ്പത്രത്തില്‍ വന്നത് മുഴുത്ത നുണയാണ്. ഈ പത്രത്തില്‍ നിന്ന് ആരും എന്നെ കാണാന്‍ വന്നിട്ടില്ല. പത്രത്തിന്റെ എഡിറ്ററുടെ ഭാവനയാണ് എന്റെ അഭിമുഖം!”
“പ്രഭു ഉത്തരവിട്ടെന്നും അതിനാലാണ് ഞാന്‍ അഭിനയം നിര്‍ത്തുന്നതെന്നും ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഞാനും പ്രഭുവും അത് വായിച്ച് ഞെട്ടിപ്പോയി. കാരണം പ്രഭു എന്നോട് അങ്ങിനെ ആവശ്യപ്പെട്ടിട്ടില്ല, സിനിമ വിടാന്‍ ഞാന്‍ തീരുമാനം എടുത്തിട്ടുമില്ല. വിവാഹം കഴിഞ്ഞാലും ഞാന്‍ സിനിമയില്‍ അഭിനയിക്കും. പ്രഭുവിന് ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല.”
“ഇതാദ്യമായല്ല എന്നെപ്പറ്റി മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ വരുന്നത്. ഹൈദരാബാദില്‍ ഒരു ഹോട്ടലില്‍ വച്ച് ഞാനും പ്രഭുദേവയും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും അടിപിടി ഉണ്ടായെന്നും മറ്റും ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. സത്യത്തില്‍, ഞാന്‍ ഈ വ്യാജവാര്‍ത്തകളെ അവഗണിക്കാറാണ് പതിവ്. മാധ്യമങ്ങള്‍ എന്തെഴുതിയാലും എനിക്ക് പ്രശ്നമില്ല” - നയന്‍താര നയം വ്യക്തമാക്കുന്നു.
ശ്രീരാമരാജ്യം എന്ന പുണ്യപുരാണ സിനിമയിലാണ് നയന്‍താര അഭിനയിച്ചുവരുന്നത്. ഇതിഹാസകൃതിയായ രാമായണമാണ് ഈ സിനിമയുടെ ഇതിവൃത്തം. സീതാദേവിയെ നയന്‍താര അവതരിപ്പിക്കുന്നു. ബാലകൃഷ്ണയാണ് ശ്രീരാമനാകുന്നത്. പഴയകാല നടന്‍ നാഗേശ്വരറാവുവിന് വാത്മീകിയുടെ വേഷമാണ്.
.
No comments:
Post a Comment