പോലീസിനെതിരെ ലണ്ടനില്‍ കലാപം
Posted on: 08 Aug 2011
വാഹനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. വ്യാഴാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാര്‍ക്ക് ഡുഗന്‍ എന്നയാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന പ്രതിഷേധപ്രകടനത്തെത്തിനു ശേഷമാണ് അക്രമം തുടങ്ങിയത്. പോലീസ് വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബ് എറിയുകയും ഒരു ഇരുനില ബസ് കത്തിക്കുകയും ചെയ്തു.
ജില്ലാ പോലീസ് സ്റ്റേഷന് അടുത്തുവെച്ച് ഇരുനൂറോളം വരുന്ന ജനക്കൂട്ടം ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. ബാങ്കുകളുടെയും കടകളുടെയും ജനലുകള്‍ തകര്‍ത്ത് വ്യാപകമായ കൊള്ളയുമുണ്ടായി. അക്രമി സംഘങ്ങളെ നേരിടുന്നതിന്റെ ഭാഗമായാണ് മാര്‍ക്കു ഡുഗന്‍ എന്നയാള്‍ക്കുനേരെ പോലീസ് നടപടിയുണ്ടായത്.
ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്ന മാര്‍ക് ഡുഗനെ സായുധരായ പോലീസുകാര്‍ മുന്‍ നിശ്ചയിച്ച പ്രകാരം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇയാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് ജനം തെരുവിലിറങ്ങിയത്. സംഭവം സ്വതന്ത്ര പോലീസ് വിഭാഗം അന്വേഷിക്കുന്നുണ്ട്.
ചെലവു ചുരുക്കല്‍ നടപടികളെത്തുടര്‍ന്നുള്ള ജനകീയ പ്രതിഷേധം പല യൂറോപ്യന്‍ രാജ്യങ്ങളിലും കലാപങ്ങള്‍ക്കു വഴിവെച്ചിരിക്കെയാണ് ലണ്ടനിലും ജനങ്ങള്‍ തെരുവിലിറങ്ങിയത്. എന്നാല്‍ ലണ്ടനില്‍ കലാപത്തിന് ഇത്തരം രാഷ്ട്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. വംശീയ ന്യൂനപക്ഷങ്ങള്‍ ധാരാളമുള്ള ടോട്ടന്‍ഹാം ലണ്ടനിലെ താരതമ്യേന ദരിദ്രമായ മേഖലയാണ്. തൊഴിലില്ലായ്മയിലും മുമ്പിലാണിവിടം
No comments:
Post a Comment