കൊച്ചി: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഡോ.വയലാ വാസുദേവന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നാടക മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ളവാസുദേവന്‍ പിള്ളയ്ക്ക് ഒമ്പത് സംസ്ഥാന അവാര്‍ഡുകളും മൂന്ന് ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ അയ്യന്തോളിലാണ് അദ്ദേഹം താമസിച്ചുവന്നിരുന്നത്. മൃതദേഹം ചൊവ്വാഴ്ച സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരം സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയില്‍ നടക്കും. തുളസീവരം, അഗ്നി, വരവേല്‍പ്പ്, കുചേലഗാഥ, സൂത്രധാര, ഇതിലേ ഇതിലേ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ജപ്പാനിലെ മെയ് ജി സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രഫസര്‍ ആയിരുന്നു.
|
No comments:
Post a Comment