രാഷ്ട്രപതി കേരളത്തിലെത്തി
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തിലെത്തി. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്‍റ്‌സ് ട്രോഫി ജലോത്സവം കാണാനും കോട്ടയം അതിരൂപതാ ശതാബ്ദി സമാപന ആഘോഷങ്ങളില്‍ പങ്കെടുക്കാനുമാണ് രാഷ്ട്രപതി എത്തിയത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആര്‍ എസ് ഗവായി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന സ്വീകരിച്ചു. റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ കെ ചന്ദ്രിക, പാലോട് രവി എം എല്‍ എ, ചീഫ് സെക്രട്ടറി പി പ്രഭാകരന്‍, ഗവര്‍ണറുടെ പത്‌നി കമല്‍ തായ് ഗവായ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, വായു സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക ഹെലികോപ്ടറില്‍ രാഷ്ട്രപതി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് 'ദി റാവിസ് 'ഹോട്ടലിലാണ് രാഷ്ട്രപതി താമസിക്കുന്നത്.
No comments:
Post a Comment