Friday, August 5, 2011

ധനുഷ് ശബരിമല കയറി

00202_313382ചങ്ങനാശ്ശേരി: ചികിത്സയി ലായിരുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ച് തമിഴ് സൂപ്പര്‍താരവും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവുമായ ധനുഷ് വ്യാഴാഴ്ച രാത്രി ശബരിമല കയറി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സലിംകുമാറിനൊപ്പം പങ്കിട്ട ധനുഷിന്റെ ശബരിമലയാത്രയില്‍ ഗായകന്‍ വിജയ് യേശുദാസും ഒപ്പമുണ്ട്.

നിറപുത്തിരി കണ്ടുതൊഴാനാണ് ഇരുവരും തമിഴ് സിനിമാരംഗത്തെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയ്ക്ക് പുറപ്പെട്ടത്.
ചങ്ങനാശ്ശേരി പെരുന്ന ശ്രീശങ്കര ആര്യവൈദ്യശാല എം.ഡി. ബാലചന്ദ്രദാസിന്റെ 'ശൃംഗേരി' വീട്ടിലായിരുന്നു കെട്ടുമുറുക്ക്.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ കുടുംബസുഹൃത്താണ് ബാലചന്ദ്രദാസ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഘം ഇവിടെയെത്തിയത്. വൈകീട്ട് അഞ്ചുമണിയോടെ ഇവര്‍ കാറില്‍ ശബരിമലയ്ക്ക് പുറപ്പെട്ടു. ഗുരുസ്വാമി ഗോപാലന്‍നായര്‍ കെട്ടുമുറുക്കി.


No comments:

Post a Comment