Wednesday, September 14, 2011


ആഗസ്ത് മാസത്തിലെ പണപ്പെരുപ്പം 9.8 ശതമാനം




ന്യൂഡല്‍ഹി: ആഗസ്ത് മാസത്തിലെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടു. ഭക്ഷ്യ, ഇന്ധന വില ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം 9.78 ശതമാനമായി വര്‍ധിച്ചു. ജൂലായ് മാസത്തില്‍ ഇത് 9.22 ശതമാനമായിരുന്നു. പണപ്പെരുപ്പം 8.8 ശതമാനത്തിനും 10.00 ശതമാനത്തിന് ഇടയിലായിരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതിയിരുന്നത്. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക്, വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന അനുമാനം ശക്തമായി.

കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലയളവിനുള്ളില്‍ ആര്‍.ബി.ഐ 11 തവണ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. 2011/12 വര്‍ഷത്തില്‍ പണപ്പെരുപ്പം 7 ശതമാനമാക്കി കുറക്കുകയാണ് ആര്‍.ബി.ഐയുടെ ലക്ഷ്യം. കഴഞ്ഞ ആഴ്ച സര്‍ക്കാര്‍ പുറത്തു വിട്ട കണക്കനുസരിച്ച് ഭക്ഷ്യ വിലപ്പെരുപ്പം 9.55 ശതമാനത്തിലും ഇന്ധന വിലപ്പെരുപ്പം 12.55 ശതമാനത്തിലും എത്തിയിട്ടുണ്ട്. ജൂലായിലെ വ്യാവസായിക ഉത്പാദനം രണ്ട് വര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെങ്കിലും ആര്‍.ബി.ഐ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്ന

No comments:

Post a Comment