വേലായുധത്തിന്‍റെ സമ്മാനങ്ങള്‍
Saturday, October 22, 2011
തമിഴകത്തിന്‍റെ ഇളയദളപതി ഇങ്ങനെയൊക്കെയാണ്. ആരാധകര്‍ക്ക് എന്തും നല്‍കാന്‍ തയാറുള്ള താരം. പുതിയ ചിത്രത്തിന്‍റെ റിലീസിങ് ദിവസം അടുക്കുന്നു. അതിന്‍റെ പ്രൊമോഷന്‍ വര്‍ക്കിനായി കേരളത്തിലേക്കും വരുന്നുണ്ട് വിജയ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേലായുധം, ദീപാവലിക്ക് വന്‍ വിജയമാകുമെന്നു തന്നെ കരുതുന്നു. ജെനീലിയ ഡിസൂസയും ഹന്‍സിക മോട്വാനിയും നായികമാരാവുന്ന ചിത്രത്തിന്‍റെ സംവിധാനം റീമേക്കുകളുടെ സ്വന്തം ജയം രാജ. ആസ്കര്‍ രവിചന്ദ്രന്‍റെ നിര്‍മാണത്തില്‍ വേലായുധം തിയെറ്ററുകളിലെത്തുമ്പോള്‍ വിജയ് ആരാധകര്‍ കാത്തിരുന്ന വെടിക്കെട്ട് പ്രതീക്ഷിക്കാം.
ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ സമയത്ത് സിനിമയില്‍ സഹകരിച്ചവര്‍ക്കെല്ലാം സമ്മാനം നല്‍കാന്‍ വിജയ് മറന്നില്ല. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസ് ഗിഫ്റ്റ് കൂടി വേലായുധത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്റ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ് വിജയ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് കഴിഞ്ഞ് കംപ്ലീറ്റ് ചിത്രം കണ്ട വിജയ് ആകെ സന്തോഷത്തിലാണ്. സഹസംവിധായകരെ വെറും വാക്കുകളാല്‍ അഭിനന്ദിക്കുകയായിരുന്നില്ല വിജയ്. മറിച്ച് അവരെ ഞെട്ടിക്കുന്ന സമ്മാനമാണ് നല്‍കിയത്. അസിസ്റ്റന്‍റ് ഡയറ്ക്റ്റര്‍മാര്‍ക്കെല്ലാം സ്വര്‍ണ മാലകളും മോതിരങ്ങളുമായിരുന്നു നായകന്‍റെ വക സമ്മാനം. ചിത്രം ബോക്സ് ഓഫിസില്‍ വിജയിക്കുക കൂടി ചെയ്താല്‍ ഇതിലും മികച്ചത് നല്‍കാന്‍ വിജയ് മടിക്കില്ലെന്ന് ഉറപ്പ്.

No comments:
Post a Comment