Saturday, November 12, 2011

നിശ്ചയം കഴിഞ്ഞു: മംമ്തയുടെ വിവാഹം ഡിസംബര്‍ 28ന്

മൂവാറ്റുപുഴ: വെള്ളിയാഴ്ച 11 മണിയ്ക്കുള്ള അപൂര്‍വ മുഹൂര്‍ത്തത്തില്‍ താര സുന്ദരി മമ്ത മോഹന്‍ദാസിന് കല്ല്യാണ നിശ്ചയം. വരന്‍ ദുബായില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്ത. വിവാഹം ഡിസംബര്‍ 28ന് കോഴിക്കോട്ട്. പ്രജിത്തിന്റഎ വീടായ മൂവാറ്റുപുഴ വാളകം കന്നയ്ക്കാല്‍ എടോട്ട് വീട്ടിലായിരുന്നു അടുത്തബന്ധുക്കളടക്കം കുറച്ചുപേര്‍ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയച്ചടങ്ങ്. പത്മനാഭ കര്‍ത്തയുടേയും കന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര വീട്ടില്‍ ഗീതയുടേയും മകനാണ് പ്രജിത്ത്.

കുന്നയ്ക്കാല്‍ അരളിമംഗലത്തു ശിവക്ഷേത്രത്തിനു സമീപമുള്ള എടോട് വീട്ടിലെ താരസുന്ദരിയായ മംമ്ത തന്റെ ബാല്യകാല സുഹൃത്തിലാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ കസവ് തുന്നിയ മജന്ത നിറമുള്ള സാരിയാണ് മമ്ത ധരിച്ചിരുന്നത്. ഇളം റോസ് നിറമുള്ള കുര്‍ത്തയായിരുന്നു വരന്റെ വേഷം. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ച ശേഷമാണു സദസ്സിനു മുന്നില്‍ പ്രജിത്ത് മംമ്തയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. നിറപറയും നിലവിള ക്കും സാക്ഷിയായി പ്രജിത്തിന്റെ ബന്ധുവായ മണി വിവാഹനിശ്ചയചാര്‍ത്ത് വായിച്ചു. മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന വിവാഹനിശ്ചയ ചടങ്ങിനെക്കുറിച്ച് സമീപവാസികളൊന്നും അറിഞ്ഞിരുന്നില്ല.

പ്രജിത്തിന്റെ ബന്ധുമണിയാണ് വിവാഹചാര്‍ത്ത് വായിച്ചത്. പ്രജിത്തിന്റെ വല്യമ്മാവന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍, സഹോദരി പ്രസീത, മംമ്തയുടെ അച്ഛന്‍ എം.പി മോഹന്‍ദാസ്, അമ്മ ഗംഗ, അമ്മയുടെ സഹോദരി യമുന തുടങ്ങി അടുത്ത ബന്ധുക്കള്‍മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമാണുണ്ടായിരുന്നത്. ബഹ്‌റൈനിലെ സ്‌കൂളില്‍ ഒരുമിച്ചാണ് മംമ്തയും പ്രജിത്തും പഠിച്ചിരുന്നതെങ്കിലും ഈ ബന്ധം പ്രണയത്തോളമെത്തിയിരുന്നില്ലെന്നു മംമ്ത തന്നെ പറയുന്നു. പ്രജിത്തിന്റെ ഇരട്ട സഹോദരിയായ പ്രസീതയുടെ വിവാഹത്തിനെത്തിയപ്പോഴാണു പ്രജിത്ത് തന്റെ പ്രണയം മംമ്തയോടു തുറന്നുപറഞ്ഞത്.

No comments:

Post a Comment