കരിയറിലെ 800 വിജയത്തിന്റെ തിളക്കവുമായി ഫെഡറര്‍
പാരിസ്: ടെന്നീസ് താരം റോജര്‍ ഫെഡറര്‍ തന്റെ കരിയറിലെ 800 വിജയം സ്വന്തമാക്കി. വെള്ളിയാഴ്ച നടന്ന പാരിസ് മാസ്റ്റേഴ്‌സ ക്വാട്ടര്‍ഫൈനലില്‍ അര്‍ജന്റീനയുടെ ജുവാന്‍ മൊണോകോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടടുത്തിയാണ് ഫെഡറര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് ഫെഡറര്‍. ജിമ്മി കോണോര്‍സ് (1,242), ഇവാന്‍ ലെന്റി (1,071), ഗ്വില്‍മെറോ വിലാസ് (923), ജോണ്‍ മെക്‌ണോര്‍ (875), ആന്റ്ട്രി അഗാസി (870), സ്റ്റീഫന്‍ എഡ്ബര്‍ഗ് (806) എന്നിവരാണ് ഫെഡററുടെ മുന്നിലുള്ളത്.
ബ്രിട്ടന്റെ ആന്റി മുറേയെ മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബേര്‍ഡിച്ചിനെയാണ് ഫെഡരര്‍ ഇനി നേരിടാനുള്ളത്.
16 തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ ഫെഡററുടെ ഈ സീസണിലെ ഉയര്‍ത്തെഴുന്നേല്‍പ്പായാണ് പാരീസ് മാസ്റ്റേഴ്‌സ് ഫൈനലിനെ കാണുന്നത്. ഈ വര്‍ഷം ഒരൊറ്റ ഗ്രാന്റ് സ്ലാം കിരീടം പോലും നേടാന്‍ കഴിയാത്ത ഫെഡറര്‍ തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയായാണ് ആരാധ
No comments:
Post a Comment