Friday, November 11, 2011

ക്യാന്‍സറിനെ പ്രതിരോധിക്കാനും വാക്സിന്‍

സ്തനാര്‍ബുദവും, അണ്ഡാശയ


ഗല്ലിയും സംഘവും 32-75 നുമിടയ്ക്ക് പ്രായമുള്ള 12 സ്തനാര്‍ബുദരോഗികള്‍ക്കും, 14അണ്ഡാശയഅര്‍ബുദരോഗികള്‍ക്കും അര്‍ബുദത്തിന്റെ അതിവ്യാപനം തടയാനുള്ള ചികിത്സകള്‍ നല്‍കി. ഇവരില്‍ ഭൂരിഭാഗവും രോഗം മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നതു തടയാനായി തീവ്രചികിത്സകളിലേര്‍പ്പെട്ടവരാണ്. 26 പേരില്‍ 21പേരും മൂന്നു കീമോ തെറാപ്പിയ്ക്കു വിധേയരായവരും.രോഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നതുവരെ പരീക്ഷണമെന്നോണം മാസത്തില്‍ ഒരിക്കല്‍ പാന്‍വാക് ഇന്‍ജക്ഷനും നല്‍കി. ഇതില്‍ നിന്നും ക്യാന്‍സര്‍ സെല്ലുകളെ പ്രതിരോധിച്ചു നിര്‍ത്താന്‍ ശേഷിയുള്ള പ്രോട്ടീന്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നതായി കാണാന്‍ സാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇവരില്‍ 4 ഓളം സ്തനാര്‍ബുദ രോഗികളെ ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയില്‍ നിന്നും, വ്യാപനത്തില്‍ നിന്നും തടയാനും, ഒരാളെ ക്യാന്‍സറില്‍ നിന്നുതന്നെയും രക്ഷിക്കാനും സാധിച്ചു. അര്‍ബുദവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കു വ്യാപിക്കുന്നതു തടയാനുള്ള വാക്സിന്‍ കണ്ടെത്തിയതായി ക്ളിനിക്കല്‍ ക്യാന്‍സര്‍ റിസര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. ചികിത്സകള്‍ തോറ്റുപിന്മാറിയിടത്താണ് പുതിയ വാക്സിന്റെ വിജയം. നാഷണല്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി ഓഫ് ട്യൂമര്‍ ഇമ്മ്യൂണോളജി ആന്റ് ബയോളജി ട്രയല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജെയിംസ് ഗല്ലിയാണ് 26 ക്യാന്‍സര്‍ രോഗികളില്‍ നടത്തിയ പ്രാരംഭ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വസ്തുത വ്യക്തമാക്കിയത്.

തീവ്രതയേറിയ മറ്റ് മരുന്നുകളേയോ ചികിത്സകളേയോ അപേക്ഷിച്ച് പാന്‍വാക് എന്ന പ്രതിരോധ ഔഷധത്തിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ല. ചിലരില്‍ പേശീവേദനയോ, പനിയോ, അനീമിയോ താല്‍ക്കാലികമായി കാണുന്നു എന്നു മാത്രം.പാന്‍വാക് വാക്സിന്‍ പ്രധാനമായും ലക്ഷ്യമാക്കുന്നത് മ്യൂസിന്‍-1(എംയുസി-1) കാര്‍സിനോഎംബ്രിയോണിക് ആന്റിജന്‍ (സിഇഎ) എന്ന രണ്ടിനം പ്രോട്ടീനുകളുടെ പ്രവര്‍ത്തനമാണ്. ഈ രണ്ട് പ്രോട്ടീനുകള്‍ക്കും ട്യൂമര്‍സെല്ലുകളെ ചെറുത്തു നിര്‍ത്താന്‍ തക്ക പ്രതിരോധശേഷിയുള്ളവയുമാണെന്ന് ഗല്ലി അഭിപ്രായപ്പെട്ടു.

ഒരുപക്ഷേ 32 വയസ്സുവരെ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ അത്ര പ്രകടമായി കാണാന്‍ കഴിയണമെന്നില്ല. പ്രാരംഭ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി ചിലപ്പോള്‍ അത് കരളിനെയും അവിടെ നിന്ന് ലിംഫ് ഗ്രന്ഥികളേയും ബാധിച്ചിരിരിക്കും. ഈ അവസ്ഥയില്‍ പാന്‍വാക് നല്‍കിയാന്‍ ക്യാന്‍സര്‍ വാഹക കോശങ്ങള്‍ സങ്കോചിക്കാന്‍ തുടങ്ങുകയും ഏകദേശം 18 മാസമാകുമ്പോള്‍ പൂര്‍ണ്ണമായും നശിക്കുന്നതായും എക്സ്-റേ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചതായും ഗവേഷകര്‍ വിലയിരുത്തി.

12 സ്തനാര്‍ബുദ രോഗികളെയും, 14 അണ്ഡാശയ അര്‍ബുദ രോഗികളേയും നിരീക്ഷിച്ചതില്‍ നിന്നും 2.5 മാസം കൊണ്ട് സ്തനാര്‍ബുദം വളര്‍ച്ച പ്രാപിക്കുമ്പോള്‍ രക്ഷപെടാനുള്ള സാധ്യതകള്‍ വ്യക്തമാകുന്ന സമയം ഏകദേശം 13.7 മാസമാണ്. അണ്ഡാശയ അര്‍ബുദം 2 മാസം കൊണ്ട് പുഷ്ടിപ്പെടുമ്പോള്‍ അതിജീവനത്തിനുള്ള സമയം 15 മാസമാണ്. 37 മാസങ്ങള്‍ക്കുശേഷം വീണ്ടും പരിശോധിച്ചതിന്‍ നിന്നും ഈ വാക്സിന്‍ ഒരുപരിധിവരെ പ്രയോജനപ്രദമാണ്. ക്യാന്‍സര്‍ സെല്ലുകള്‍ പ്രതിരോധിച്ചു നിര്‍ത്താന്‍ സഹായകമായ പ്രോട്ടീന്‍ ഘടകങ്ങളുള്ള പാന്‍വാക് ഏറെ ഫലപ്രദമാണെന്നും ഓരോ രോഗിക്കും രോഗത്തിന്റെ വൈവിധ്യമനുസരിച്ച് പ്രതിരോധ ശക്തിയാര്‍ജ്ജിക്കാന്‍ അനുഗുണമായ പ്രോട്ടീന്‍ കണ്ടുപിടിച്ച് ചികിസ്തിക്കാനുള്ള ശ്രമത്തിലാണെന്നും ന്യൂയോര്‍ക്ക് മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജിസ്റ് ഡോ.ഡേവിഡ് ഫിഷ്മാന്‍ സൂചിപ്പിക്കുന്നു. പാന്‍വാക് നിരവധി അര്‍ബുദരോഗികള്‍ക്ക് ആശ്വാസം പകരുമെന്നും ആധുനിക വൈദ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടാവുമെന്നും പ്രത്യാശി
ക്കാം

No comments:

Post a Comment