പ്രിയാമണിയുടെ ആഗ്രഹം സഫലമാകുന്നു
മികച്ച അഭിനയശേഷിയുള്ള നടിയാണ് പ്രിയമാണി. പരുത്തിവീരനിലൂടെ പ്രേക്ഷകര്‍ അത് അംഗീകരിച്ചതാണ്. മലയാളത്തില്‍ പ്രിയാമണി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും രഞ്‌ജിത്തിന്റെ തിരക്കഥയിലെ പ്രകടനം മികവുറ്റതായിരുന്നു. ഇതിനിടയില്‍ അവസരങ്ങള്‍ കുറഞ്ഞ പ്രിയാമണി ഇന്‍ഡസ്‌ട്രിയില്‍ നിന്ന് ഔട്ടാകുമെന്ന് വരെ കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ മലയാളത്തില്‍ യുടിവി മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി ഒരുക്കുന്ന ഗ്രാന്‍ഡ് മാസ്‌റ്റര്‍ എന്ന ചിത്രത്തില്‍ പ്രിയാമണി മോഹന്‍ലാലിന്റെ നായികയാകും.
മുമ്പ് പല അഭിമുഖങ്ങളിലും അവാര്‍ഡ് നൈറ്റ് പരിപാടികളിലും മോഹന്‍ലാലിന്റെ നായികയാകണമെന്ന ആഗ്രഹം പ്രിയ പങ്കുവെച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ് മാസ്‌റ്ററിലൂടെ പ്രിയയുടെ ആഗ്രഹം സഫലമാകുകയാണ്. ചിത്രത്തില്‍മോഹന്‍ലാലല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ ദീപ്‌തി എന്ന യുവതിയായാണ് പ്രിയാമണി അഭിനയിക്കുന്നത്. വിവാഹമോചിതയായ ദീപ്‌തിയുടെ മാനസിക സംഘര്‍ഷങ്ങളുടെ കഥ കൂടിയാണ് ഗ്രാന്റ് മാസ്‌റ്ററിലൂടെ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നത്.
തലൈവാസല്‍ വിജയ്, ജഗതി, സിദ്ദിഖ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്രാന്‍ഡ് മാസ്‌റ്റര്‍ പൂര്‍ണമായും ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ സിനിമയായിരിക്കും. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു വിവാഹമോചിതനാണ്. ഇരുണ്ട ഒരു നഗരത്തില്‍ ഒറ്റയ്‌ക്കു താമസിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഡിസംബര്‍ മൂന്നിന് കൊച്ചിയിലാണ് ഗ്രാന്‍ഡ് മാസ്‌റ്റര്‍ ചിത്രീകരണം ആരംഭിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ദി ത്രില്ലര്‍ ഒരു പരാജയമായിരുന്നു. അതില്‍ നിന്ന് കരകയറാന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ സഹായിക്കുമെന്നാണ് ഉണ്ണികൃഷ്‌ണന്റെ പ്രതീക്ഷ.
No comments:
Post a Comment