Sunday, November 27, 2011

സ്‌ ഇന്ത്യയില്‍ അവതരിച്ചു


രാജ്യത്തെ ഐഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 4 എസ്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി, പ്രമുഖ ടെലികോം സേവനദാതാക്കളായ എയര്‍ടെലും എയര്‍സെലുമാണ്‌ ഐഫോണ്‍ 4 എസ്‌ പുറത്തിറക്കിയത്‌. 16 ജിബി മോഡലിന്‌ 44,500 രൂപയും 32 ജിബി മോഡലിന്‌ 50,900 രൂപയുമാണ്‌ വില. 64 ജിബി മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഐഫോണ്‍ 3ജി എസ്‌, ഐഫോണ്‍ 4 തുടങ്ങിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്‌.

ഇതില്‍ ഐഫോണ്‍ 3ജിഎസ്‌ 8 ജിബി ഫോണിന്‌ 20,900 രൂപയാണ്‌ വില. എയര്‍ടെല്‍, എയര്‍സെല്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ വഴി ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ നവംബര്‍ 25ന്‌ തന്നെ ഹാന്‍ഡ്‌സെറ്റ്‌ ലഭ്യമാകും. വെബ്‌സൈറ്റ്‌ വഴി മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നവര്‍ മുഴുവന്‍ തുകയും അടയ്‌ക്കണം.

സവിശേഷതകള്‍

ഐഫോണ്‍ 4 എസിന്റെ മുഖ്യ സവിശേഷത സിരി- അസിസ്‌റ്റന്റ്‌ സംവിധാനമാണ്‌. അതേക്കുറിച്ച്‌ അടുത്ത ഖണ്ഡികയില്‍ പറയാം. 3.5 ഇഞ്ച്‌ റെറ്റിന ഡിസ്‌പ്‌ളേ, ഐഒഎസ്‌ 5 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, ഡ്യൂവല്‍ കോര്‍ എ5 ചിപ്പ്‌ പ്രോസസര്‍, അതിവേഗ വെബ്‌ ബ്രൗസിംഗ്‌ അനുഭവം. വ്യത്യസ്‌തവും നൂതനവുമായ ഗെയിമുകള്‍, ഐക്‌ളൗഡ്‌ സേവനം, 8 എം പി ക്യാമറ, വീഡിയോ കോളിംഗിനായി വിജിഎ ഫേസ്‌ടൈം ക്യാമറ തുടങ്ങിയവ ഉള്‍പ്പടെ ഒരു പ്രീമിയം സ്‌മാര്‍ട്‌ഫോണിനുവേണ്ട എല്ലാ സവിശേതകളും ഐഫോണ്‍ 4 എസിനുണ്ട്‌. 16 ജിബി മോഡല്‍ വെള്ള, കറുപ്പ്‌ നിറങ്ങളില്‍ ലഭ്യമാണ്‌.

എന്താണ്‌ സിരി?

നിങ്ങളുടെ ആവശ്യങ്ങളും സംശയങ്ങളും ഒരു സുഹൃത്തിനോട്‌ എന്നപോലെ ഫോണിനോട്‌ നേരിട്ട്‌ ചോദിക്കാന്‍ സാധിക്കുന്ന ശബ്‌ദ അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ സഹായിയാണ്‌ സിരി. ഭാവിതലമുറയില സെര്‍ച്ച്‌ എന്‍ജിന്‍ സംവിധാനം എന്നറിയപ്പെടുന്ന സിരി വികസിപ്പിച്ചെടുത്തത്‌ ആപ്പിളും ഡിഎആര്‍പിഎയും ചേര്‍ന്നാണ്‌. ഒരു സുഹൃത്തിനോടെന്ന പോലെ നിങ്ങള്‍ക്ക്‌ സിരിയുമായി സംസാരിക്കാം. സിരി ആപ്‌ളിക്കേഷന്‍ ലോഞ്ച്‌ ചെയ്‌ത ശേഷം നിങ്ങളുടെ ആവശ്യം ഫോണിനെ അറിയിക്കുക. ഉദാഹരണത്തിന്‌ എനിക്ക്‌ ഒരു കുട വേണമല്ലോ, ഇവിടെ അടുത്തെങ്ങാനും കുട വാങ്ങാന്‍ പറ്റിയ കട ഉണ്ടോ? അല്ലെങ്കില്‍ എനിക്ക്‌ ഭക്ഷണം കഴിക്കാന്‍ പറ്റിയ ഹോട്ടല്‍ അടുത്തെങ്ങാനും ഉണ്ടോ? അതുമല്ലെങ്കിലും ഏറ്റവും അടുത്തുള്ള എടിഎം എവിടെയാണ്‌? ഇതേപോലെയുള്ള സംശയങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരം നൊടിയിടയ്‌ക്കുള്ളില്‍ സിരി നല്‍കും. ഇതിന്‌ പുറമെ സിരിയ്‌ക്ക്‌ ഫോണ്‍ വിളിക്കാനും, മെസേജുകള്‍ അയയ്‌ക്കാനും മീറ്റിംഗ്‌ ഷെഡ്യൂളുകള്‍ തയ്യാറാക്കാനും, റിമൈന്‍ഡറുകള്‍ സെറ്റ്‌ ചെയ്യാനുമെല്ലാം സാധിക്കും. തമാശ പറഞ്ഞ്‌ ഉപഭോക്‌താവിനെ രസിപ്പിക്കാനും സിരിയ്‌ക്ക്‌ സാധിക്കും. എന്താ അത്‌ഭുതം തോന്നുന്നുണ്ട്‌ അല്ലേ? എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌ സിരിയിലൂടെ. ഇത്‌ തന്നെയാണ്‌ പുതിയ ഐഫോണിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷതയും
.

No comments:

Post a Comment