Sunday, November 27, 2011

പ്രമേഹത്തിനുള്ള മെറ്റ്ഫോര്‍മിന്‍ ക്യാന്‍സറിനും മറുമരുന്ന്



നിങ്ങള്‍ പ്രമേഹ രോഗിയാണോ? പ്രമേഹമുണ്ടെങ്കില്‍ വഴിയേ പോകുന്ന ഏതസുഖവും പിടിപെടാന്‍ സാധ്യത കൂടുതലാണെന്നോര്‍ത്ത് വ്യാകുലപ്പെട്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രമേഹ രോഗികള്‍. അത്രയ്ക്കങ്ങ് നിരാശരാകേണ്ട. മരണ കാരകമായ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ കഴിക്കുന്ന മരുന്നിന് കഴിയും. പ്രമേഹത്തിനുള്ള മെറ്റ്ഫോര്‍മിന്‍ എന്ന മരുന്ന് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പുതിയ പഠനങ്ങള്‍.

ടൈപ്പ്-2 പ്രമേഹത്തിനുള്ള ചെലവു കുറഞ്ഞ ഈ ഔഷധത്തിന് പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ രാസവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നു.

സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഹ്യുമന്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ് ആന്റ് ഹ്യുമന്‍ ഡെവലപ്മെന്റിലെ പ്രൊഫസര്‍ ജയിംസ് ട്രോസ്കോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഈ പുതിയ നിഗമനത്തിനു പിന്നില്‍. പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ജീവശാസ്ത്രപരമായ തെളിവുകളാണ് പുതിയ നിരീക്ഷണത്തിന് ആസ്പദം. ദീര്‍ഘനാളുകളായി ടൈപ്പ് -2 പ്രമേഹത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന മെറ്റ്ഫോര്‍മിന്‍ പ്രമേഹസംബന്ധിയായ ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു, പ്രധാനമായും സ്തനാര്‍ബുദത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതായി സൂചിപ്പിക്കുന്നു.

സാധാരണ ഗതിയില്‍ ടൈപ്പ് -2 പ്രമേഹം അല്പം അപകടകാരിയാണ്. പ്രമേഹത്തില്‍ നിന്നുടലെടുക്കുന്ന സ്തനം, ആഗ്നേയഗ്രന്ഥി, കരള്‍ എന്നീ ഭാഗങ്ങളേ ബാധിക്കുന്ന ക്യാന്‍സറുകള്‍ കൂടുതലായി കണ്ടുവരുന്നത് ടൈപ്പ് -2 പ്രമേഹമുള്ളവരിലാണ്. പഠനങ്ങളില്‍ നിന്നും ട്രോസ്കോയും സഹപ്രവര്‍ത്തകരും കണ്ടെത്തിയ വസ്തുത ക്യാന്‍സര്‍ ഉണ്ടാകുന്നത് സ്റ്റെം സെല്ലുകളില്‍ നിന്നാണെന്നും പ്രകൃതി ദത്തമോ മനുഷ്യ നിര്‍മ്മിതമോ ആയ രാസവസ്തുക്കള്‍ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായുമാണ്. സ്തനത്തില്‍ കാണപ്പെടുന്ന ട്യൂമറുകളും, മാമ്മോസ്പിയറുകളും ചില സ്റെംസെല്ലുകളുടെ വളര്‍ച്ചയേ ഉത്തേജിപ്പിക്കുകയും, ക്യാന്‍സര്‍ രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു. മാമ്മോസ്പിയറുകള്‍ സ്വാഭാവിക ഈസ്ട്രജനെ പുറംതള്ളുന്നു. ഇത് സ്തനത്തിലെ ട്യൂമറുകളെ വളരാന്‍ പ്രേരിപ്പിക്കുമ്പോള്‍ മനുഷ്യനിര്‍മ്മിതമായ രാസപദാര്‍ത്ഥങ്ങള്‍ എന്‍ടോക്രൈന്‍ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതുമായാണ് കാണാന്‍ സാധിച്ചത്.

ഈസ്ട്രജനും, മറ്റ് രാസവസ്തുക്കളും മാമ്മോസ്പിയറിനു കാരണമാവുകയും അതിന്റെ എണ്ണവും തോതും വര്‍ധിപ്പിക്കുകയും ചെയ്യും. മെറ്റ്ഫോര്‍മിന്‍ മാമ്മോ സ്പിയറിന്റെ വളര്‍ച്ചയേ ഉപരോധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മെറ്റ്ഫോര്‍മിന്‍ സ്തനാര്‍ബുദകോശങ്ങളുട വളര്‍ച്ചയേ തടയാന്‍ പര്യാപ്തമാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഏത് രീതിയാലാണത് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി അറിയണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരുമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു

പഠനങ്ങളുടെ പിന്‍ ബലത്തില്‍ ക്യാന്‍സറിനുള്ള മറുമരുന്നായി മെറ്റ്ഫോര്‍മിന്‍ ഉപയോഗിക്കാമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍. സ്തനാര്‍ബുദത്തിനേ ഇല്ലാതാക്കാന്‍ സാധിക്കുന്നതായി കണ്ടെത്തിയതോടെ ടൈപ്പ് -2 പ്രമേഹത്തില്‍ നിന്നുമുണ്ടാകുന്ന പാന്‍ക്രിയാസ്, കരള്‍ തുടങ്ങിയ ക്യാന്‍സറുകള്‍ക്കും മെറ്റ്ഫോര്‍മിന്‍ ഫലപ്രദമാണോ എന്ന് കണ്ടെത്താനുള്ള കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ട്രോസ്കോ വ്യക്തമാക്കി. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഉപടോഗിക്കുന്ന മരുന്നിന് കഴിയുമെന്നത് പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ആശ്വാസം പകരുന്ന ഒന്നാ

No comments:

Post a Comment