Sunday, November 27, 2011

5850 രൂപയ്‌ക്ക്‌ ആന്‍ഡ്രോയ്‌ഡ്‌-3ജി ഫോണുമായി ഐഡി



എന്താ വിശ്വാസം വരുന്നില്ലേ? എന്നാല്‍ സംഗതി സത്യമാണ്‌. പതിനായിരവും ഇരുപതിനായിരവും കൊടുത്താലെ ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌ഫോണും ത്രീജി ഫോണും ലഭിക്കുകയുള്ളു എന്ന കാലം പോയി. ഇപ്പോഴിതാ ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കിയ ആന്‍ഡ്രോയ്‌ഡ്‌ ഫോണിന്‌ വെറും 5850 രൂപ മാത്രമാണ്‌ വില.

ഐഡിയ ഐഡി 280, ഐഡിയ ബ്‌ളേഡ്‌ എന്നിങ്ങനെ രണ്ടു മോഡലുകളാണ്‌ പുറത്തിറക്കിയിരിക്കുന്നത്‌. ഇതില്‍ ഐഡിയ ഐഡി 280ന്‌ 5850 രൂപയും ഐഡിയ ബ്‌ളേഡിന്‌ 7992 രൂപയുമാണ്‌ വില. ആന്‍ഡ്രോയ്‌ഡ്‌ 2.2 ഫ്രോയോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ്‌ രണ്ടു മോഡലുകളും റണ്‍ ചെയ്യുന്നത്‌.

ഐഡിയ ഐഡി 280- 528 മെഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 256 എം ബി റാം, 152 എം ബി ഇന്റേണല്‍ മെമ്മറി, 2.8 ഇഞ്ച്‌ കപ്പാസിറ്റീവ്‌ ഡിസ്‌പ്‌ളേ, എഫ്‌ എം റേഡിയോ 3.2 എം പി ക്യാമറ എന്നിവയാണ്‌ മുഖ്യ സവിശേഷതകള്‍

ഐഡിയ ബ്‌ളേഡ്‌- 3.5 ഇഞ്ച്‌ ഡിസ്‌പ്‌ളേ, 600 മെഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 3 എം പി ക്യാമറ, വൈ-ഫൈ, ബ്‌ളൂടൂത്ത്‌, യുഎസ്‌ബി, എഫ്‌ എം റേഡിയോ, 150 എം ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ്‌ ഇതിന്റെ പ്രത്യേകതകള്‍.

No comments:

Post a Comment