Sunday, November 27, 2011

ഗ്യാലക്‌സിയെ പിന്തള്ളി എച്ച്‌ പി ടച്ച്‌പാഡ്‌ രണ്ടാം സ്ഥാനത്തേക


അമേരിക്കയിലെ ടാബ്‌ലറ്റ്‌

കംപ്യൂട്ടര്‍ വിപണിയില്‍ ആപ്പിള്‍ ഐപാഡ്‌ ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. എന്നാല്‍ രണ്ടാമതായിരുന്ന സാംസങ്ങ്‌ ഗ്യാലക്‌സിയെ മറികടന്ന്‌ പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഹ്യൂലറ്റ്‌-പക്കാര്‍ഡിന്റെ(എച്ച്‌.പി) ടച്ച്‌പാഡ്‌ രണ്ടാം സ്ഥാനത്തെത്തി. ഇക്കഴിഞ്ഞ ജനുവരി-ഒക്‌ടോബര്‍ കാലയളവിലെ കണക്കുപ്രകാരമാണിത്‌. സാംസങ്ങ്‌ ഗ്യാലക്‌സിക്ക്‌ പിന്നാലെ അസ്യൂസ്‌, മോട്ടറോള സൂം, ഏസര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുമുണ്ട്‌.

അടുത്തിടെ എച്ച്‌ പി ടച്ച്‌പാഡ്‌ ടാബ്‌സറ്റുകള്‍ക്ക്‌ 4500 രൂപ വരെ വില കുറച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ടച്ച്‌പാഡിന്റെ വില്‍പന ഉയര്‍ന്നത്‌. എന്നാല്‍ ആന്‍ഡ്രോയ്‌ഡിന്റെ കരുത്തില്‍ കുതിച്ച സാംസങ്ങ്‌ ഗ്യാലക്‌സിനെ എച്ച്‌ പി ടച്ച്‌പാഡ്‌ പിന്നിലാക്കിയത്‌ അത്‌ഭുതകരമായാണ്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌. അതേസമയം ഓണ്‍ലൈന്‍ ഷോപ്പിംഗിലെ അതികായരായ ആമസോണ്‍ പുറത്തിറക്കിയ കിന്‍ഡില്‍ ടാബ്‌ലറ്റിന്‌ വിപണിയില്‍ വേണ്ടത്ര ചലനം സൃഷ്‌ടിക്കാനായിട്ടില്ല. അതേസമയം ആപ്പിള്‍ ഐപാഡിന്റെ വില്‍പനയില്‍ വന്‍വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്‌. ഐപാഡിനെ വെല്ലുവിളിക്കാന്‍ അടുത്തകാലത്തൊന്നും ആര്‍ക്കും സാധിക്കില്ലെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. ആപ്പിള്‍ സിഇഒ സ്‌റ്റീവ്‌ ജോബ്‌സ്‌ മരിച്ചതിനുശേഷമാണ്‌ ഐപാഡ്‌ വില്‍പനയില്‍ വന്‍കുതിപ്പുണ്ടായത്‌ എന്നതും ശ്രദ്ധേയമാണ്‌
.

No comments:

Post a Comment