വിന്‍ഡോസ് 7 ടാബ്‌ലറ്റുമായി ഡെല്‍; വില 36000 രൂപ
എല്ലാവരും ആന്‍ഡ്രോയ്‌ഡിന് പിന്നാലെ പായുന്ന ഇക്കാലത്ത്, വിന്‍ഡോസില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍. വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍ ലാറ്റിറ്റിയൂഡ് എസ് ടി ടാബ്‌ലറ്റുകള്‍ കഴിഞ്ഞദിവസം പുറത്തിറക്കി. 36000 രൂപയാണ് ഇതിന്റെ വില. 10.1 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് ഡിസ്‌പ്‌ളേ, ഡിജിറ്റല്‍ പെന്‍, 2 ജിബി റാം, 32 ജിബി സ്‌റ്റോറേജ്(128 ജിബി വരെ ഉയര്‍ത്താനാകും), 1.5 ഗിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ഇസഡ്670 പ്രോസസര്‍ എന്നിവയാണ് ഇതിന്റെ മുഖ്യ സവിശേഷതകള്‍.
3ജി ആന്റിന, മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ്, സ്‌കൈപ്പെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഓപ്‌ഷനുകളും ഡെല്‍ ലാറ്റിറ്റിയൂഡ് എസ് ടി ടാബ്‌ലറ്റിന്റെ സവിശേഷതകളാണ്. ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയുള്ള 5 എംപി ഫ്രണ്ട്-റിയര്‍ ക്യാമറകള്‍, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി വൈ-ഫൈ, ബ്‌ളൂടൂത്ത് 4.0, എ-ജിപിഎസ്, യുഎസ്‌ബി 2.0, എച്ച്‌ഡിഎംഐ തുടങ്ങിയ പ്രത്യേകതകളും ഈ ടാബ്‌ലറ്റിനുണ്ട്. നേരത്തെ സ്‌ട്രീക്ക് എന്ന പേരില്‍ ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകള്‍ ഡെല്‍ പുറത്തിറക്കിയെങ്കിലും, വേണ്ടത്ര വിജയിച്ചിരുന്നില്ല. അതിനാലാണ് ആന്‍ഡ്രോയ്‌ഡിന്റെ എതിരാളികളായ മൈക്രോസോഫ്‌റ്റ്-വിന്‍ഡോസുമായി ചേര്‍ന്ന് ഡെല്‍ ടാബ്‌ലറ്റ് പുറത്തിറക്കിയത്.
No comments:
Post a Comment