പതിനെട്ടുപടികള്‍
പടികളോരോന്നും ഓരോ പുണ്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
പതിനെട്ട് പടികള്‍ക്ക് പിന്നില്‍ പലതരത്തിലുള്ള ഐതിഹ്യങ്ങളുമുണ്ട്. ബ്രഹ്മദേവന്‍ സംരക്ഷിച്ച ആദിമപുരാണത്തില്‍ പതിനെട്ട് അദ്ധ്യായങ്ങളുണ്ട്. മഹാഭാരതത്തിന് പതിനെട്ട് അദ്ധ്യായങ്ങള്‍, അതിലെ ഒരദ്ധ്യായമായ ശ്രീമദ് ഭഗവദ് ഗീതയ്ക്കും പതിനെട്ട് അദ്ധ്യായങ്ങള്‍. കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസമാണ് നീണ്ടുനിന്നത്. ഇത്തരത്തില്‍ പതിനെട്ട് എന്ന സഖ്യയ്ക്ക് ഹൈന്ദവസങ്കല്‍പ്പമനുസരിച്ച് അതീവ പ്രാധാന്യമാണുള്ളത്.
ശബരിമല ഉള്‍പ്പെടുന്ന അയ്യപ്പന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളുണ്ട്. സന്നിധാനത്തെ പതിനെട്ട് പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം ഭൂമി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതായും വിശ്വസിക്കുന്നു. അയ്യപ്പന്‍ ഹിംസാത്മാക്കളെ നിഗ്രഹിക്കാന്‍ പതിനെട്ട് ആയുധങ്ങള്‍ ഉപയോഗിച്ചതിനെ അനുസ്മരിപ്പിക്കുന്നതാണ് പതിനെട്ട് പടികളെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശരണംവിളികളോടെ പതിനെട്ടാംപടി ചവിട്ടുന്നത്, അത്യന്തം ആത്മനിര്‍വൃതികരമായ ഒരനുഭവമാണ്.
No comments:
Post a Comment