Tuesday, November 8, 2011

'എന്നെ ആര്‍ക്കും, എപ്പോഴും കാണാം'


സംവിധായകന്‍ രഞ്‌ജിത്തിന്റെ പരാമര്‍ശങ്ങള്‍ക്ക്‌ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. തന്നെക്കാണാനും ചര്‍ച്ചകള്‍ നടത്താനും കഥ പറയാനും ആര്‍ക്കും എപ്പോഴും അവസരമുണ്ടെന്നാണ്‌ മോഹന്‍ലാല്‍ വ്യക്‌തമാക്കിയിരിക്കുന്നത്‌. ചില ഉപഗ്രഹങ്ങളുടെ സ്വാധീനത്തിലാണ്‌ മോഹന്‍ലാലെന്ന്‌ രഞ്‌ജിത്ത്‌ നേരത്തെ ആരോപിച്ചിരുന്നു. മോഹന്‍ലാലിനെ കണ്ട്‌ ഒരു കഥ പറയണമെങ്കില്‍ ഒരുപാട്‌ കടമ്പ കടക്കണമെന്നും രഞ്‌ജിത്ത്‌ പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന്‌ ആന്റണി പെരുമ്പാവൂരാണ്‌ മോഹന്‍ലാലിനെ മറ്റുള്ളവരില്‍ നിന്ന്‌ അകറ്റുന്നതെന്ന റിപ്പോര്‍ട്ട്‌ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ പുതിയ പ്രോജക്‌ടുകളുടെ നിര്‍മ്മാണാവകാശം ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ്‌ സിനിമാസിന്‌ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില നിര്‍മ്മാതാക്കള്‍ മോഹന്‍ലാലിനെ ബഹിഷ്‌ക്കരിക്കുന്നതായും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളോട്‌ പ്രതികരിക്കവെയാണ്‌ മോഹന്‍ലാല്‍, തന്നെ എപ്പോഴും ആര്‍ക്ക്‌ വേണമെങ്കിലും കാണാമെന്ന്‌ പറഞ്ഞത്‌. തന്നെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്‌. ഇതില്‍ പുതുതായൊന്നുമില്ല. കഴിഞ്ഞ കുറെക്കാലമായി ഇതേപ്പറ്റി കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക്‌ മുന്നില്‍ വരുന്ന എല്ലാ പ്രൊജക്‌ടുകളുമായും സഹകരിയ്‌ക്കാന്‍ സാധിക്കില്ലെന്ന്‌ മോഹന്‍ലാല്‍ വ്യക്‌തമാക്കി. ആശിര്‍വാദ്‌ സിനിമാസിന്റെ പ്രോജക്‌ടുകള്‍ക്ക്‌ മുന്‍തൂക്കം നല്‍കാറുണ്ട്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ നല്ല നല്ല പ്രോജക്‌ടുമായി വരുന്നവരുമായി സഹകരിക്കാന്‍ താന്‍ എപ്പോഴും തയ്യാറാണെ
ന്നാം

No comments:

Post a Comment