Tuesday, November 8, 2011


E-mailPrintPDF

ആപ്പിളിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ഫോണായ ഐഫോണ്‍ 4 എസിലെ ശബ്‌ദാധിഷ്‌ഠിതമായ ആപ്‌ളിക്കേഷന്‍- സിരി, ഗൂഗിള്‍ സെര്‍ച്ചിന്‌ വെല്ലുവിളിയായി മാറുമെന്ന്‌ ഗൂഗിള്‍ ചെയര്‍മാന്‍ എറിക്‌ സ്‌്‌മിഡ്‌റ്റ്‌ സമ്മതിച്ചു. സെര്‍ച്ചിംഗ്‌ സാങ്കേതികവിദ്യയില്‍ ആപ്പിള്‍ അവതരിപ്പിച്ച സിരി തികച്ചും പുതിയ സംവിധാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ശബ്‌ദസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിരിയോട്‌ ഉപയോക്‌താവിന്‌ സംശയങ്ങള്‍ ചോദിച്ച്‌ ഉത്തരം കണ്ടെത്താനാകും.

അതുപോലെതന്നെ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, മൈക്രോസോഫ്‌റ്റിന്റെ ബിംഗ്‌ എന്നിവയില്‍ നിന്നെല്ലാം ഗൂഗിള്‍ സെര്‍ച്ച്‌ കനത്തവല്ലുവിളി നേരിടേണ്ടിവരുമെന്നും സ്‌ക്‌മിഡ്‌റ്റ്‌ പറഞ്ഞു. ഫേസ്‌ബുക്ക്‌ പോലെയുള്ള സൗഹൃദകൂട്ടായ്‌മസൈറ്റുകളില്‍ സുഹൃത്തുക്കള്‍ വഴി സംശയനിവാരണം നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്‌. ഇത്‌ ഭാവിയില്‍ ഗൂഗിള്‍ സെര്‍ച്ചിനെ അപ്രസക്‌തമാക്കുന്ന രീതയിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേക്കാം. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും സെര്‍ച്ച്‌ ചെയ്യപ്പെടുന്നവര്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ഗൂഗിള്‍ പര്യാപ്‌തമാകണമെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ സെര്‍ച്ചിംഗ്‌ രംഗത്തേക്ക്‌ കടക്കുന്നതിന്റെ ചുവടുവെയ്‌പായാണ്‌ സിരിയെ സാങ്കേതികരംഗത്തെ വിദഗ്‌ദ്ധര്‍ കാണുന്നത്‌. ഐഫോണിലെ സിരി ആപ്‌ളിക്കേഷന്‍ വിജയമായാണ്‌ സിരി എന്ന പേരില്‍ ആപ്പിള്‍ സെര്‍ച്ച്‌ എന്‍ജിന്‍ വന്നേക്കുമെന്നും സൂചനയുണ്ട്‌. സെര്‍ച്ച്‌ ചെയ്യപ്പെടേണ്ട വിഷയം ടൈപ്പ്‌ ചെയ്യാതെ നേരിട്ട്‌ ചോദിക്കാന്‍ സാധിക്കുമെന്നതാണ്‌ സിരിയെ ആകര്‍ഷകമാക്കുന്നത്‌.

No comments:

Post a Comment