'ഗ്‌ളാമര്‍ ഒഴിവാക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല'
ഗ്‌ളാമര്‍ വേഷങ്ങളില്ലാത്ത കരിയറിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് നടി ശ്വേതാ മേനോന്‍. ബോളിവുഡില്‍ താന്‍ ചെയ്‌ത ഗ്‌ളാമര്‍വേഷങ്ങളും ഐറ്റം നമ്പറുകളുമാണ് ഇന്റസ്‌ട്രിയില്‍ ഒരു ഇമേജ് ഉണ്ടാക്കിയത്. കാമസൂത്ര പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി മോഡലാണ് താനെന്നും ശ്വേത പറഞ്ഞു. അതുകൊണ്ടുതന്നെ ഗ്‌ളാമര്‍ നടിയായി അറിയപ്പെടാനാണ് തനിക്ക് ഇഷ്‌ടമെന്നും അവര്‍ പറഞ്ഞു. അതില്‍ ഒരു നാണകേടുമില്ല.
താന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഭര്‍ത്താവിന് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം നല്ല പിന്തുണയാണ് നല്‍കുന്നത്. ഷൂട്ടിങ്ങിനുവേണ്ടി താന്‍ അല്‍പവസ്‌ത്രം ധരിച്ചെങ്കില്‍ അത് ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാം. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പെണ്ണാണ് താനെന്നും ശ്വേത പറഞ്ഞു. ഗ്‌ളാമറസല്ലാത്ത ഒരുപാട് വേഷങ്ങള്‍ താന്‍ ചെയ്‌തിട്ടുണ്ട്. 60കാരിയുടെ വേഷവും ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ നല്ല കഥാപാത്രം ചെയ്യാനുള്ള ആവേശമാണ് തനിക്കെന്നും അവര്‍ പറയുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ശ്വേത പറഞ്ഞു. ഉന്നം, ഇവന്‍ മേഘരൂപന്‍, പ്‌ളാറ്റ്‌ഫോം നമ്പര്‍ വണ്‍ എന്നീ ചിത്രങ്ങളിലാണ് ശ്വേത ഇപ്പോള്‍ അഭിനയിക്കു
ന്ന
No comments:
Post a Comment