Thursday, November 10, 2011

നേരറിയാന്‍ സിബിഐയും ഫേസ്‌ബുക്കില്‍



ഇന്ത്യയിലെ കേന്ദ്ര അന്വേഷണ


താമസിയാതെ രാജ്യത്തെ എല്ലാ സിബിഐ യൂണിറ്റുകളും ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ എടുക്കുമെന്ന്‌ സിബിഐ ആസ്ഥാനത്തെ വക്‌താവ്‌ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ പ്രതികരണം കൂടി മനസിലാക്കിയശേഷമായിരിക്കും ഇത്‌. സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ തങ്ങളുടെ ഫേസ്‌ബുക്ക്‌ പേജില്‍ ഷെയര്‍ ചെയ്യുകയോ സന്ദേശമായി അയയ്‌ക്കുകയോ ചെയ്യാമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. ഭോപ്പാലിലെ പ്രമാദമായ ശേലാ മസൂദ്‌ വധക്കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഇതിനോടകം തന്നെ ഫേസ്‌ബുക്ക്‌ വഴി ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ സിബിഐ. ഓഗസ്‌റ്റ്‌ 16നാണ്‌ ശേലാ മസൂദ്‌ ഭോപ്പാലിലെ വസതിയ്‌ക്ക്‌ പുറത്ത്‌ വെടിയേറ്റ്‌ മരിച്ചത്‌. ഈ കേസില്‍ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട്‌ നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക്‌ അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഫേസ്‌ബുക്ക്‌ വഴി സിബിഐ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏതായാലും സിബിഐ എത്തുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ സൗഹൃദകൂട്ടായ്‌മ സൈറ്റായ ഫേസ്‌ബുക്കിന്റെ പ്രാധാന്യം ഇന്ത്യയിലും വര്‍ദ്ധിച്ചുവരികയാണ്‌. ഏജന്‍സിയായ സിബിഐ, ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായ ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ തുറന്നു. കേസ്‌ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ഫേസ്‌ബുക്ക്‌ അംഗങ്ങളില്‍ നിന്ന്‌ നേടിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ സിബിഐ ഫേസ്‌ബുക്കില്‍ എത്തുന്നത്‌. തുടക്കത്തില്‍ സിബിഐയുടെ ഭോപ്പാല്‍ യൂണിറ്റാണ്‌ ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ തുറന്നത്‌.

No comments:

Post a Comment