Tuesday, November 15, 2011

വയനാട്ടിലെ ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകള്‍ അല്ലെന്നു ഡി സി സി പ്രസിഡന്റ്‌.... കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ട സാഹജര്യം അവര്‍ക്കുണ്ടായിരുന്നില്ല പോലും..... , വീടും പറമ്പും വിറ്റു കടങ്ങള്‍ വീട്ടാമായിരുന്നുവത്രേ... പ്രിയപ്പെട്ട കോണ്‍ഗ്രസ്‌കാരാ... ഇന്ത്യയില്‍ എവിടെ നിന്ന് മല്സ്സരിചാലും ജയിക്കാത്ത ഷാനവാസിനെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചവരാന് വയനാട്ടുകാര്‍... നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും നിങ്ങളെ വിജയിപ്പ്പിച്ചവര്‍... അവരുടെ മുഖത്ത് നോക്കി ഇത് തന്നെ പറയണം... യോഗത്തില്‍ പങ്ങേടുത്ത വയനാടിന്റെ 'ചിരി മന്ത്രി' അത് കെട്ടും ചിരിച്ചു കാണും... പക്ഷെ ഞങ്ങള്‍ക്ക് കരച്ചില്‍ ആണ് വരുന്നത്... അഞ്ചു വര്ഷം ഇല്ലാതിരുന്ന ആത്മഹത്യകള്‍ ഇപ്പോള്‍ തുടങ്ങിയത് എന്ത് കൊണ്ടെന്നു നിങ്ങള്‍ ആത്മാര്‍ഥമായി ചിന്തിക്കണം... കര്‍ഷകരാണ് ഒരു നാടിന്റെ നെടുന്തൂണ്.... ദയവു ചെയ്തു അവരെ ഇങ്ങനെ പരിഹസിക്കരുത്....

No comments:

Post a Comment