Sunday, November 27, 2011

ഇന്ത്യ ലേസര്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു




വിവരസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ലേസര്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഇന്ത്യന്‍ പ്രതിരോധ വകുപ്പ്‌. അതിശക്‌തിയേറിയ ലേസര്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി പ്രതിരോധ വകുപ്പ്‌ ശാസ്‌ത്രജ്ഞന്‍ വി കെ സരസ്വത്‌ പറഞ്ഞു. ഇന്ത്യന്‍ ന്യൂക്‌ളിയര്‍ സൊസൈറ്റിയുടെ ഇരുപത്തിരണ്ടാമത്‌ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ വകുപ്പ്‌ മന്ത്രി എ കെ ആന്റണിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌ കൂടിയാണ്‌ വി കെ സരസ്വത്‌. ഒരു നേര്‍ത്ത കിരണത്തിലൂടെ എതിരാളിക്ക്‌ കനത്ത നാശം വിതയ്‌ക്കാന്‍ ശേഷിയുള്ളതാണ്‌ ലേസര്‍ ആയുധങ്ങള്‍. പ്‌ളാസ്‌മ റിസര്‍ച്ച്‌ ലാബും നാഷണല്‍ ഫിസിക്കല്‍ ലാബും ചേര്‍ന്നാണ്‌ ലേസര്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്‌. അടുത്ത വര്‍ഷത്തോടെ ലേസര്‍ ആയുധങ്ങള്‍ ഇന്ത്യന്‍ കരസേനയ്‌ക്ക്‌ ലഭ്യമാക്കും. അതിനുശേഷം വ്യോമ-നാവിക സേനയ്‌ക്കും ലേസര്‍ ആയുധങ്ങള്‍ നല്‍കും. വരുംകാലങ്ങളില്‍ സ്വയം പ്രതിരോധത്തിനായി കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ ഇന്ത്യ നേടേണ്ടതുണ്ടെന്നും സരസ്വത്‌ പറഞ്ഞു. അമേരിക്കയും ചൈനയുമെല്ലാം ലേസര്‍ ആയുധങ്ങളിലാണ്‌ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേ

No comments:

Post a Comment