Sunday, November 27, 2011

യുവത്വം നിലനിര്‍ത്താന്‍ മള്‍ബറി ശീലമാക്കാം

E-mailPrintPDF

എന്നും ചെറുപ്പമായിരിക്കണമെന്ന്‌ ആഗ്രഹിക്കാത്തവര്‍ ഉണ്ടോ? എന്നാല്‍ സംഗതി നടപ്പില്‍വരുത്താന്‍ വലിയ ബുദ്ധിമുട്ടാണ്‌. നല്ല രീതിയില്‍ ഭക്ഷണം ക്രമീകരിച്ച്‌, വ്യായാമം ചെയ്യുന്നവര്‍ക്ക്‌ മാത്രമെ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിര്‍ത്താനും സാധിക്കുകയുള്ളു. എന്നാല്‍ ഇപ്പോള്‍ യുവത്വം നിലനിര്‍ത്താന്‍ മള്‍ബറി സഹായിക്കുമെന്നാണ്‌ പഠനം തെളിയിക്കുന്നത്‌. പ്രായമേറുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റവും തലമുടി നരയ്‌ക്കുന്നതും ഒരു പരിധിവരെ ചെറുക്കാന്‍ മള്‍ബറിയ്‌ക്ക്‌ സാധിക്കുമത്രെ. യുവത്വം നില്‍നിര്‍ത്തുന്നതിനാവശ്യമായ ആന്റി-ഓക്‌സിഡന്റുകള്‍ മറ്റ്‌ പഴങ്ങളിലേക്കള്‍ മള്‍ബറിയില്‍ അടങ്ങിയിട്ടുണ്ട്‌.

അമേരിക്കയിലെ ബ്രന്‍സ്‌വിക്‌ മെഡിക്കല്‍ ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കാനും മള്‍ബറി സഹായിക്കും. ഓറഞ്ചിലും ക്രാന്‍ബറി പഴച്ചാറിലും ഉള്ളതിനേക്കാള്‍ രണ്ടിരട്ടി ആന്റി-ഓക്‌സിഡന്റുകള്‍ മള്‍ബറിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ്‌ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്‌. കൂടാതെ ആവശ്യത്തിന്‌ വിറ്റാമന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സ്ഥിരമായ മള്‍ബറി കഴിക്കുന്നത്‌ ആരോഗ്യത്തിനും യുവ

No comments:

Post a Comment