പ്പര്‍ സ്‌റ്റാറുമല്ല, മെഗാ സ്‌റ്റാറുമല്ല; സാദാ നടന്‍ മാത്രം'
തന്നെ ആരും സൂപ്പര്‍ സ്‌റ്റാറെന്നും മെഗാ സ്‌റ്റാര്‍ എന്നും വിളിക്കരുതെന്ന് മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. സൂപ്പര്‍ സ്‌റ്റാര്‍ എന്നത് ഒരു ബഹുമതിയാണ്. എന്നാല്‍ ഇപ്പോള്‍ അതൊരു ഭാരമായി മാറുന്നതായും മമ്മൂട്ടി ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലും അടുത്തിടെ കൊച്ചിയില്‍ നടന്ന ഒരു പരിപാടിയിലും വ്യക്‌താക്കി. മലയാള സിനിമയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം സൂപ്പര്‍ സ്‌റ്റാറുകളാണെന്നാണ് ചിലരുടെ ആരോപണം.
അതുകൊണ്ടുതന്നെ സൂപ്പര്‍ സ്‌റ്റാര്‍ ആകാതിരിക്കുന്നതാണ് നല്ലത്. ഒരു സാധാരണ നടന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമാതാരത്തെ ആക്രമിക്കപ്പെടാനുള്ള പദമായി സൂപ്പര്‍ സ്‌റ്റാര്‍ മാറിയിരിക്കുകയാണ്. അടുത്തിടെയായി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദങ്ങളിലെല്ലാം സൂപ്പര്‍ സ്‌റ്റാറുകളുടെ പേരുകള്‍ വലിച്ചിഴക്കപ്പെടുന്നുണ്ട്. സൂപ്പര്‍ സ്‌റ്റാറുകള്‍ വന്‍ പ്രതിഫലം വാങ്ങുന്നതാണ് മലയാള സിനിമയുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ചില നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സിനിമയില്‍ തന്നെയും മറ്റും ഉറപ്പിക്കുന്നതിനുവേണ്ടി ഇതേ നിര്‍മ്മാതാക്കള്‍ തന്നെയാണ് കനത്ത പ്രതിഫലം തന്നുതുടങ്ങിയത്. ഇപ്പോള്‍ അവര്‍ക്ക് അതൊരു ഭാരമായി മാറുന്നുണ്ടെങ്കില്‍ അത് തങ്ങളുടെ കുറ്റമല്ലെന്നും മമ്മൂട്ടി പറഞ്ഞു. ഏതായാലും ഇനിമുതല്‍ തന്നെ സൂപ്പര്‍ സ്‌റ്റാറെന്നോ മെഗാ സ്‌റ്റാറെന്നോ വിശേഷിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കാനും മമ്മൂട്ടി മറന്നില്ല.
No comments:
Post a Comment