Tuesday, November 15, 2011

ദിലീപ്‌ ഇനി ഹേമമാലിനി!



ജനപ്രിയ നായകന്‍ ദിലീപ്‌ സ്‌ത്രീവേഷത്തില്‍ എത്തുന്നു. എന്താ അത്‌ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ സംഗതി സത്യമാണ്‌. ഒരു മുഴുനീള സ്‌ത്രീ കഥാപാത്രമായി അഭിനയിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്‌ ദിലീപ്‌. ജോസ്‌ തോമസ്‌ സംവിധാനം ചെയ്യുന്ന ഹേമമാലിനി എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ്‌ ദിലീപ്‌ അഭിനയിക്കുന്നത്‌. ചിത്രത്തിന്റെ കഥയിങ്ങനെ- ദിലീപും ബിജുമേനോനും ആത്‌മാര്‍ത്ഥ സുഹൃത്തുക്കളാണ്‌.

എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്‌ ബിജുമേനോന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ തിരക്കഥാകൃത്തുക്കളയാ ഉദയകൃഷ്‌ണ-സിബി കെ തോമസ്‌ ജോഡിയാണ്‌ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌. കളര്‍ ഫാക്‌ടറിയുടെ ബാനറില്‍ പി സുകുമാറും മധു വാര്യരും ചേര്‍ന്നാണ്‌ ഹേമമാലിനി നിര്‍മ്മിക്കുന്നത്‌. ഇപ്പോള്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ ദിലീപ്‌. ആ ചിത്രം പൂര്‍ത്തായായാല്‍ ഹേമമാലിനിയുടെ ചിത്രീകരണം ആരംഭിക്കും.

No comments:

Post a Comment