ഗൂഗിള്‍ ഇന്റര്‍നെറ്റ് ബസ് ബംഗാളില്‍ ഓടുന്നു
ഇന്റര്‍നെറ്റിന്റെ പ്രചരണാര്‍ത്ഥം സെര്‍ച്ച് എന്‍ജിന്‍ രംഗത്തെ അതികായരായ ഗൂഗിള്‍ ആരംഭിച്ച പ്രത്യേക ബസ് പശ്‌ചിമ ബംഗാളില്‍ പ്രയാണം ആരംഭിച്ചു. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മനസിലാക്കി കൊടുക്കുകയെന്നതാണ് ഗൂഗിള്‍ ഇന്റര്‍നെറ്റ് ബസിന്റെ ലക്ഷ്യം. 2009 ഫെബ്രുവരിയിലാണ് ഗൂഗിള്‍ ഇത്തരമൊരു പ്രചാരണ പരിപാടി ആവിഷ്‌ക്കരിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളില്‍ ഗൂഗിള്‍ ബസ് പര്യടനം നടത്തി.
ഇതിലൂടെ വിവരസാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതായി ഗൂഗിള്‍ ഇന്ത്യ ഡയറക്‌ടര്‍ വിനയ് ഗോയല്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും പ്രദര്‍ശനം പോലെ എത്തുന്ന ബസിനുള്ളില്‍ ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലാത്തവരെ, അത് പഠിപ്പിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ പ്രദര്‍ശനം കാണാനെത്തിയവരില്‍ 30 ശതമാനത്തോളം പേര്‍ പുതിയതായി ഇന്റര്‍നെറ്റ് ഉപയോഗിച്ചുതുടങ്ങിയതായി ഗൂഗിള്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ 82 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്‌താക്കളാണുള്ളത്. മൊബൈല്‍ ത്രീജി സേവനം വ്യാപകമാകുന്നതോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്‌താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കും. ബംഗാളിലെ പര്യടനത്തിനുശേഷം മറ്റു സംസ്ഥാനങ്ങളിലും ഗൂഗിള്‍ ബസ് പര്യാടനം നടത്തുമെന്ന് വിനയ് ഗോയല്‍ പറ
ഞ്ഞു
No comments:
Post a Comment