Sunday, November 27, 2011

അപകടം ഒഴിവാക്കാം; രാത്രി യാത്ര സുരക്ഷിതമാക



കേരളത്തിലെ വാഹനാപകടങ്ങളുടെ കണക്ക്‌ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്‌. നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ ദിവസവും നൂറുകണക്കിന്‌ ആളുകളാണ്‌ വാഹനാപകടത്തില്‍പ്പെട്ട്‌ ചികില്‍സ തേടുന്നത്‌. അപകടങ്ങളില്‍പ്പെട്ട്‌ നിരവധിപ്പേര്‍ മരിക്കുമ്പോള്‍ അനേകം പേര്‍ക്ക്‌ ജീവച്‌ഛവം പോലെ ജീവിക്കേണ്ടി വരുന്നു. അപകടങ്ങളില്‍ ഏറെയും രാത്രിയാണ്‌ സംഭവിക്കുന്നത്‌.

രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ വരുത്തുന്ന അശ്രദ്ധയാണ്‌ അപകടത്തിന്‌ മുഖ്യ കാരണം. രാത്രി യാത്ര സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതുവഴി അപകടം ഒഴിവാക്കാനും വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കാനും സാധിക്കും.

1, രാത്രിയില്‍ അമിത വേഗത ഒഴിവാക്കുക. പ്രത്യേകിച്ചും വളവുകള്‍ ഉള്ള റോഡില്‍. റോഡ്‌ വ്യക്‌തമായി കാണാനാകുമെങ്കില്‍ മാത്രം ആവശ്യത്തിന്‌ വേഗതയാകാം.

2, രാത്രി അപകടങ്ങള്‍ക്ക്‌ ഏറെയും കാരണം ഹെഡ്‌ ലൈറ്റുകള്‍ ബ്രൈറ്റായി ഉപയോഗിക്കുന്നതുകൊണ്ടാണ്‌. ഇതു എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ടു പരമാവധി തിരക്കുള്ള റോഡുകളില്‍ ബ്രൈറ്റ്‌ മോഡ്‌ ഒഴിവാക്കുക.

3, വാഹനം ഓടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ ലൈറ്റിലേക്ക്‌ നോക്കാതിരിക്കുക.

4, മഞ്ഞുള്ള സമയത്ത്‌ ഒരു കാരണവശാലും ബ്രൈറ്റ്‌ മോഡ്‌ ലൈറ്റ്‌ ഉപയോഗിക്കരുത്‌. ഫോഗ്‌ ലാംപ്‌ ഉണ്ടെങ്കില്‍ അത്‌ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ ഡിം മോഡില്‍ ഹെഡ്‌ ലൈറ്റ്‌ ഉപയോഗിക്കുക.

5, റോഡലെ കാഴ്‌ചകള്‍ക്ക്‌ വാഹനത്തിനുള്ളിലെ ലൈറ്റ്‌ വിഘാതമാകുമെങ്കില്‍ അത്‌ ഓഫ്‌ ആക്കുക.

6, ഒരു കാരണവശാലും മദ്യപിച്ച്‌ വാഹനം ഓടിക്കരുത്‌.

7, വാഹനം ഓടിക്കുമ്പോള്‍ പുകവലിക്കരുത്‌. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ കാഴ്‌ചയെ ബാധിക്കും.

8, ശരാശരി വേഗതയില്‍ മാത്രം ഡ്രൈവ്‌ ചെയ്യുക. മുന്‍പിലുള്ള വാഹനവുമായി ഒരു അകലം കൃത്യമായി പാലിക്കുക. പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ കൂട്ടിയിടി ഒഴിവാക്കാം.

9, മഞ്ഞ്‌ ഇല്ലാത്തപ്പോള്‍ ഒരുകാരണവശാലും ഫോഗ്‌ ലാംപ്‌ ഉപയോഗിക്കരുത്‌.

10, രാത്രി യാത്രയ്‌ക്ക്‌ മുമ്പ്‌ ഡ്രൈവര്‍ ആവശ്യത്തിന്‌ ഉറങ്ങുക. ഡ്രൈവിംഗിനിടെ ഉറങ്ങുന്നതു മൂലം ഉണ്ടായേക്കാവുന്ന അപകടസാധ്യത ഒഴിവാക്കാം. കേരളത്തില്‍ സംഭവിക്കുന്ന രാത്രി വാഹനാപകടങ്ങളില്‍ ഏറെയും ഡ്രൈവര്‍ ഉറങ്ങുന്നതു മൂലമാണ്‌.

No comments:

Post a Comment