സൂക്ഷിക്കുക, നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ആയേക്കാം
ഫേസ്‌ബുക്കിന്റെ പേരില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് ഇ-മെയിലുകളോട് പ്രതികരിക്കുന്നത് സൂക്ഷിച്ചുവേണം. ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കിയാല്‍ നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ തന്നെ ഇല്ലാതായേക്കാം. ഫേസ്‌ബുക്ക് ടീം എന്ന് പരിചയപ്പെടുത്തി, ലാസ്‌റ്റ് വാണിംഗ് എന്ന പേരില്‍ പ്രചരിക്കുന്ന മെയിലുകളാണ് പ്രശ്‌നമുണ്ടാക്കുന്നത്.
നിങ്ങള്‍ ഫേസ്‌ബുക്ക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ലംഘിച്ചിരിക്കുന്നു, നിങ്ങളുടെ അക്കൗണ്ട് നിലനിര്‍ത്തണമെങ്കില്‍ ലോഗിന്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും(ക്രഡിറ്റ് കാര്‍ഡ, ബാങ്ക് അക്കൗണ്ട് നമ്പര്‍) നല്‍കുക, അല്ലാത്തപക്ഷം നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതാണ്, എന്നാണ് ഇത്തരം മെയിലുകളില്‍ പറയുന്നത്. ഇതു കേട്ടപാതി, കേള്‍ക്കാത്ത പാതി, വിവരങ്ങള്‍ നല്‍കിയാലായിരിക്കും നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ആകുക. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പ് ഇ-മെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും ശ്രദ്ധിക്കുക. പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സോഫോസ്, അവരുടെ നേക്ക് സെക്യൂരിറ്റി ബ്‌ളോഗിലൂടെയാണ് ഇത്തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം മെയിലുകള്‍ക്ക് ഒരുകാരണവശാലും മറുപടി നല്‍കരുതെന്നും മുന്നറിയിപ്പില്‍ പറയു
ന്നു
No comments:
Post a Comment