Wednesday, November 23, 2011

ഗൂഗിള്‍ മ്യൂസിക്‌ സ്‌റ്റോര്‍ തുറന്നു



ഏറെനാളായി കാത്തിരുന്ന ഗൂഗിളിന്റെ ഡിജിറ്റല്‍ മ്യൂസിക്‌ സ്‌റ്റോര്‍ സേവനം ആരംഭിച്ചു. ആപ്പിള്‍ ഐട്യൂണിന്‌ ശക്‌മായ വെല്ലുവിളിയുമായാണ്‌ ഗൂഗിള്‍ മ്യൂസിക്‌ സ്‌റ്റോര്‍ ആരംഭിച്ചത്‌. ഗൂഗിള്‍ ഇതാദ്യമായാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി പാട്ടുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്‌. സോഫ്‌റ്റ്‌വെയര്‍ ആപ്‌ളിക്കേഷനുകള്‍, സിനിമകള്‍, ഡിജിറ്റല്‍ പുസ്‌തകങ്ങള്‍ എന്നിവ നിലവില്‍ ആന്‍ഡ്രോയ്‌ഡ്‌ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാണ്‌.

കംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവയിലെ വെബ്‌ ബ്രൗസര്‍ വഴി ഗൂഗിള്‍ മ്യൂസിക്‌ സ്‌റ്റോറില്‍ നിന്ന്‌ പാട്ടുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുക്കാം. ചില ഗാനങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. എന്നാല്‍ മറ്റുചില ഗാനങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യണമെങ്കില്‍ ക്രഡിറ്റ്‌-ഡെബിറ്റ്‌ കാര്‍ഡ്‌ വഴി കാശ്‌ നല്‍കേണ്ടിവരും. അതേസമയം ഗൂഗിളിന്റെ മ്യൂസിക്‌ സ്‌റ്റോര്‍ വളരെ വൈകിപ്പോയെന്ന്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുറച്ചുനാള്‍ മുമ്പ്‌ ഗൂഗിള്‍ മ്യൂസിക്‌ സ്‌റ്റോര്‍ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ആപ്പിള്‍ ഐട്യൂണിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമായിരുന്നു. നിലവില്‍ ആപ്പിള്‍ തന്നെയാണ്‌ ഈ രംഗത്തെ അതികായര്‍. യൂണിവേഴ്‌സല്‍ മ്യൂസിക്‌ ഗ്രൂപ്പ്‌, വിവെന്‍ഡി എസ്‌ എ എന്നിവയുമായി ചേര്‍ന്നാണ്‌ ഗൂഗിള്‍ ഓണ്‍ലൈന്‍ മ്യൂസിക്‌ സ്‌റ്റോര്‍ സേവനം ആരംഭിച്ചിരിക്കു

No comments:

Post a Comment