സാംസങ്ങ് ടാബ്‌ലറ്റുകള്‍ രൂപം മാറുന്നു
ആപ്പിളിനെതിരായ നിയമയുദ്ധത്തില്‍ സാംസങ്ങ് തോല്‍വി സമ്മതിക്കുന്നു. ആപ്പിളിന്റെ രൂപകല്‍പന അതേപടി അനുകരിച്ചതുമായി ബന്ധപ്പെട്ട് വിവിധരാജ്യങ്ങളില്‍ സാംസങ്ങ് കോടതി നടപടികള്‍ നേരിട്ടുവരികയാണ്. പലയിടത്തും സാംസങ്ങ് ഗ്യാലക്‌സി ഫോണുകളും ടാബ്‌ലറ്റുകളും നിരോധിച്ചിരിക്കുന്നു. ഇത് മറികടക്കാന്‍ പുതിയ രൂപകല്‍പനയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണ് സാംസങ്ങ്. അതുകൊണ്ടാണ് ജര്‍മ്മനിയില്‍ ഗ്യാലക്‌സി 10.1 ടാബ് പുതിയ രൂപത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുന്‍വശത്താകും മാറ്റങ്ങള്‍ വരുത്തുക. സ്‌പീക്കറിന്റെ സ്ഥാനം മാറ്റം. ഗ്യാലക്‌സി ടാബ് 10.1 എന്‍ എന്ന് പേരു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. 2011 ഏപ്രിലിലാണ് ആപ്പിള്‍ സാംസങ്ങിനെതിരെ ആദ്യമായി കേസ് നല്‍കിയത്. തുടര്‍ന്ന് ഇങ്ങോട്ട് ഓസ്‌ട്രേലിയ, ജര്‍മ്മനി, ദക്ഷിണ കൊറിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങി നിരവധി രാജ്യങ്ങളിലും സാംസങ്ങിനെതിരെ ആപ്പിള്‍ കോടതിയെ സമീപിച്ചു. മിക്കയിടത്തും ആപ്പിള്‍ പേറ്റന്റ് സാംസങ്ങ് അനുകരിച്ചതായി കോടതി കണ്ടെത്തുകയും ഗ്യാലക്‌സി ഫോണുകളും ടാബ്‌ലറ്റുകളും നിരോധിക്കുകയും ചെയ്‌തു. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് സാംസങ്ങ് പുതിയ രൂപകല്‍പനയുമായി എത്തുന്നത്. ആപ്പിള്‍ ഉല്‍പന്നങ്ങളുടെ രൂപസാദൃശ്യവും ആന്‍ഡ്രോയ്‌ഡിന്റെ പിന്‍ബലവും കൂടിയായപ്പോള്‍ സാംസങ്ങ് സ്‌മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ചൂടപ്പം പോലെ വിപണിയില്‍ വിറ്റഴിയുക
No comments:
Post a Comment