ദിവസേന ആറുലക്ഷം ഹാക്കിംഗ് ശ്രമങ്ങള്‍ നിഷ്‌പ്രഭമാക്കുന്നു
ഒരുദിവസം ആറുലക്ഷം ഹാക്കിംഗ് ശ്രമങ്ങള്‍ തങ്ങള്‍ നിഷ്‌പ്രഭമാക്കുന്നതായി ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്‌മ സൈറ്റായ ഫേസ്‌ബുക്ക് അറിയിച്ചു. 800 മില്യണ്‍ ഉപയോക്‌താക്കളുള്ള ഫേസ്‌ബുക്കില്‍ ഒരുദിവസം ഒരു മില്യണ്‍ ഹാക്കിംഗ് ശ്രമങ്ങള്‍ നടക്കുന്നുണ്ടത്രെ. യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവ കൈക്കലാക്കിയാണ് ഹാക്കര്‍മാര്‍ യൂസര്‍ അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കും അശ്‌ളീല സന്ദേശങ്ങള്‍ അയയ്‌ക്കാനുമാണ് കൂടുതല്‍ പേരും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത്. അതേസമയം യൂസര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിനെതിരെ അതീവ ജാഗ്രതയോടെയാണ് ഫേസ്‌ബുക്ക് സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സെക്യൂരിറ്റി ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും. ഇതാണ് ഹാക്കിംഗ് ശ്രമം പരാജയപ്പെടുത്തുന്നത്. കൂടാതെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പുതിയ ചില സവിശേഷതകളും ഫേസ്‌ബുക്ക് അവതരിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ട്രസ്‌റ്റഡ് ഫ്രണ്ട്‌സ്, ആപ്പ് പാസ്‌വേര്‍ഡ്‌സ് തുടങ്ങിയ പുതിയ സുരക്ഷാ സവിശേഷതകള്‍ ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്.ഇതുസംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ബിലൈവ് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും ഹാക്കിംഗിനെതിരെ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്‌ബുക്ക്.
No comments:
Post a Comment