Tuesday, November 8, 2011

അഭിരുചിപരീക്ഷകളില്‍ അഭിരുചിയില്ലാത്ത സ്ത്രീകള്‍



സാങ്കേതിക അഭിരുചി പരീക്ഷകളില്‍ വിജയം കൂടുതലും ആണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ പിന്നിലായിപ്പോകുന്നു. മുതിര്‍ന്നവരും ഇതില്‍ നിന്നൊട്ടും വ്യത്യസ്തരല്ലെന്ന് പുതിയ പഠനങ്ങള്‍. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് സാങ്കേതിക വിഷയങ്ങളില്‍ താല്പര്യ കൂടുന്നതാണിതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പഠത്തിലും ജോലിയിലും എങ്ങനെ മികച്ച നിലവാരം പുലര്‍ത്താം എന്ന് കണ്ടുപിടിക്കാനാണ് സാധാരണയായി അഭിരുചി ടെസ്റ്റ് നടത്തി വരുന്നത്. ഒരു പ്രത്യേക തരത്തിലുള്ള കഴിവുകളെയോ, അഭിരുചികളെയോ ആസ്പദമാക്കിയാണ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടത്തുക. കഴിഞ്ഞ നാളുകളില്‍ പ്രത്യേക അഭിരുചി എന്ന ആശയത്തില്‍ നിന്നും മാറി സാമാന്യ ബുദ്ധിശക്തിക്ക് ഊന്നല്‍ കൊടുക്കുന്ന വിധമാണ് ഈ ടെസ്റ്റ് നടത്തുകയെന്ന് ലോവാ സൂണിവേഴ്സിറ്റിയിലെ ഫ്രാങ്ക്ഷ്മിറ്റ് പറയുന്നു. പ്രത്യേക കഴിവുകള്‍ക്ക് മുന്‍തൂക്കം നല്‍കി നടത്തിയ ടെസ്റ്റുകള്‍ സാമാന്യ ബുദ്ധി വേണ്ടി ആവശ്യമായി വരുന്ന വരുന്ന സന്ദര്‍ഭങ്ങളില്‍ സഹായകമല്ലാത്തതിനാലാണ് പുതിയ മാര്‍ഗ്ഗം സ്വീകരിച്ചുവരുന്നത്. സമര്‍ത്ഥരായവര്‍ ഏതു ജോലിക്കും ആവശ്യമായ വിവരങ്ങള്‍ ഏതു വിധേനെയും ആര്‍ജ്ജിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സാമാന്യബുദ്ധിയുടെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. പക്ഷേ ഇവിടെയും അടിസ്ഥാന ഘടകം താല്‍പര്യമാണ്.

സാങ്കേതിക ആഭിരുചികള്‍ സാമാന്യ ബുദ്ധിയുടെ അളവു കോല്‍ അല്ലെങ്കിലും എന്തുകൊണ്ട് സാങ്കേതിക അഭിരുചികളില്‍ പുരുഷനും സ്ത്രീയും വ്യത്യസ്തരായി കാണപ്പെടുന്നു? ഫ്രാങ്ക് ഷ്മിറ്റിന്റെ ആഭിപ്രായത്തില്‍ 10 ഉപ ടെസ്റ്റുകള്‍ വിലയിരുത്തിയതില്‍ നിന്നും എ.എസ്.വി.എ.ബി(ആംഡ് സര്‍വീസസ് വൊക്കേഷണല്‍ അപ്റ്റിറ്റ്യൂട് ബാറ്ററി ) ഡാറ്റയില്‍ ക്കൂടി ബുദ്ധിയുട നിലവാരത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വ്യത്യാസമുണ്ടെന്നും സാമാന്യ ബുദ്ധിയിലും, സാങ്കേതിക അഭിരുചികളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ മുന്നിലാണെന്നും കണ്ടെത്തി.സാങ്കേതിക അഭിരുചി പരീക്ഷകളെ സാമാന്യ ബുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കുമ്പോള്‍, ഈ ടെസ്റ്റുകള്‍ നീതിയുക്തമല്ലെന്നും ഷ്മിറ്റ് വ്യക്തമാക്കി.

പാരമ്പര്യ-ലിംഗ ഭേദങ്ങളില്‍ കണ്ടു വരുന്ന സാങ്കേതിക താല്‍പര്യവും, അതുവഴി ലഭിക്കുന്ന സാങ്കേതിക പരിജ്ഞാനവും അതില്‍ നിന്നും ആര്‍ജ്ജിക്കുന്ന സാങ്കേതിക അഭിരുചികകളും വ്യത്യസ്തമായിരിക്കും. തെളിവുകളുടെ പിന്‍ ബലത്തില്‍ പുരുഷന്മാരാണ് സാങ്കേതിക അഭിരുചി ടെസ്റ്റുകളില്‍ കൂടുതല്‍ വിജയിക്കുന്നത്. ദീര്‍ഘകാല പഠനങ്ങളില്‍ നിന്നും കുട്ടിക്കാലം മുതല്‍ കണ്ടുവരുന്ന താല്‍പര്യത്തില്‍ നിന്നുമാണ് പിന്നീടുള്ള ആഭിരുചികള്‍ ഉടലെടുക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.സാങ്കേതിക വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം കുറവാണ്. താല്‍പര്യത്തില്‍ നിന്നാണ് അഭിരുചികള്‍ ഉണ്ടാകുന്നതും വികസിക്കുന്നതും. കുട്ടിക്കാലം മുതല്‍ ഓരോ വ്യക്തികളിലും താല്‍പര്യം കാണാന്‍ കഴിയുമെന്നും അവ എന്നും സ്ഥിരമായിരിക്കുകയും ചെയ്യും. അവയെ മാറ്റാനുള്ള ശ്രമം പോലും ക്ളേശകരമാണെന്ന് പഠനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതായി ഷ്മിറ്റ് അവകാശപ്പെടുന്നു.

സാമാന്യബുദ്ധിയുടെ നിലവാരം അളക്കാനുള്ള യഥാര്‍ത്ഥ മാനദണ്ഡമല്ല അഭിരുചി പരീക്ഷകള്‍. പക്ഷേ ഇത്തരം പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ താല്‍പര്യവും അഭിരുചികളെയും ഒരു പ്രതിതുലന അവസ്ഥയില്‍ എത്തിക്കാന്‍ സാധിക്കും. സ്ത്രീകളുടെ ബുദ്ധിശക്തിയേയും കഴിവുകളെയും സഹായിക്കാന്‍ പര്യാപ്തവുമായിരിക്കും അഭിരുചി ടെസ്റ്റുകള്‍.


No comments:

Post a Comment